Local News
വിജയമന്ത്രങ്ങള്‍ മുന്നൂറിന്റെ നിറവില്‍

ദോഹ. പ്രവാസി മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ.അമാനുല്ല വടക്കാങ്ങര, ബന്ന ചേന്ദമംഗല്ലൂര്‍ കൂട്ടുകെട്ടില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ നെഞ്ചേറ്റിയ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങള്‍ മുന്നൂറിന്റെ നിറവില്‍. മലയാളം പോഡ്കാസ്റ്റായി ആരംഭിച്ച പരമ്പര റേഡിയോ മലയാളം പ്രഭാത പരിപാടിയിലൂടേയും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടേയും ആയിരക്കണക്കിനാളുകളാണ് പ്രയോജനപ്പെടുത്തുന്നത്. എട്ട് ഭാഗങ്ങളായി പുസ്തക രൂപത്തിലും ലഭ്യമാണ്.
മുന്നൂറ് എപ്പിസോഡുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം നാളെ വൈകുന്നേരം 7 മണിക്ക് റേഡിയോ മലയാളം ഓഫീസില്‍ നടക്കും.