Breaking News
കഹ്റാമയുടെ കരുതല്‍ ജല സംഭരണി നാലിരട്ടിയാക്കി

ദോഹ:ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്റെ കരുതല്‍ ജല സംഭരണി നാലിരട്ടിയാക്കി
വര്‍ദ്ധിപ്പിച്ചു. ‘ഉയര്‍ന്ന ജലസംഭരണം നിലനിര്‍ത്തുന്നതിനും കാലാവസ്ഥാ വ്യതിയാനവും ജനസംഖ്യാ വളര്‍ച്ചയും ഉയര്‍ത്തുന്ന അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിനുമായി കഹ്റാമയിലെ ജലസംഭരണി 2010 ല്‍ 1.3 ദിവസത്തില്‍ നിന്ന് 2024 ല്‍ 5.2 ദിവസമായി (നാലിരട്ടിയായി) വര്‍ദ്ധിപ്പിച്ചതായി കോര്‍പ്പറേഷന്‍ അതിന്റെ എക്‌സ് പ്ലാറ്റ്ഫോമില്‍ പറഞ്ഞു.