Uncategorized
ഗാര്‍ഹിക മേഖലയില്‍ ഉപഭോഗം 5 ശതമാനം കുറക്കാനൊരുങ്ങി കഹ്റാമ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഗാര്‍ഹിക മേഖലയില്‍ ഉപഭോഗം 5 ശതമാനം കുറക്കാനൊരുങ്ങി ഖത്തര്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്പറേഷന് ( കഹ്റാമ) . കഹ്റാമയുടെ നാഷണല്‍ പ്രോഗ്രാം ഫോര്‍ കണ്‍സര്‍വേഷന്‍ ആന്റ് എനര്‍ജി എഫിഷന്‍സിയുടെ ( തര്‍ഷീദ് ) ഭാഗമായി ജല വൈദ്യുത ഉപഭോഗം കുറക്കാനാണ് പരിപാടി. നിരന്തരമായ ബോധവല്‍ക്കരണം, വിവേകപൂര്‍വമായ നടപടികള്‍ നടപ്പാക്കല്‍, ഉത്തരവാദിത്തത്തോടെയുള്ള ഉപഭോഗ സംസ്കാരം വളര്‍ത്തിയെടുക്കല്‍ എന്നീ മൂന്ന് അടിസ്ഥാനങ്ങളിലൂന്നിയ പ്രവര്‍ത്തനങ്ങളാണ് ഇതിനായി ആസൂത്രണം ചെയ്തിരിക്കുന്നത്.
ഖത്തര്‍ വിഷന്‍ 2030 ന്റെ ഭാഗമായ ഈ പദ്ധതി 4 ഘട്ടങ്ങളായാണ് നടപ്പാക്കുക. ഊര്‍ജം പാഴാക്കുന്നത് തടഞ്ഞും അനാവശ്യമായ ഉപഭോഗം നിയന്ത്രിച്ചും 212 മില്യണ്‍ റിയാല്‍ ഇതിലൂടെ ലാഭിക്കാനാകുമെന്നാണ് കഹ്റാമ കണക്കുകൂട്ടുന്നത്.