ഖത്തറില്‍ വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ദ്ധന

ദോഹ. ഖത്തറില്‍ വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ദ്ധന. 2024 ല്‍ ഖത്തറില്‍ എഫ്ഡിഐയില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായതായും 241 പദ്ധതികള്‍ രേഖപ്പെടുത്തിയതായും ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ഏജന്‍സി സിഇഒ സ്ഥിരീകരിച്ചു. 2023 ലെ 115 പദ്ധതികളുടെ ഇരട്ടിയിലധികം വരുന്ന എഫ്ഡിഐയാണ് ഇത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 109.6% വര്‍ധനവാണ് ഇത്തവണ ഖത്തറില്‍ ഉണ്ടായത്.
