Breaking News
ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫെസിലിറ്റി മാനേജ്മെന്റ് കോണ്‍ഫറന്‍സും എക്‌സിബിഷനും ഒക്ടോബര്‍ 20 മുതല്‍ 22 വരെ

ദോഹ: ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫെസിലിറ്റി മാനേജ്മെന്റ് കോണ്‍ഫറന്‍സും എക്‌സിബിഷനും ഒക്ടോബര്‍ 20 മുതല്‍ 22 വരെ ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.
‘നിര്‍മ്മാണത്തില്‍ നിന്ന് മാനേജ്മെന്റിലേക്കും സുസ്ഥിരതയിലേക്കും’ എന്നതാണ് പ്രമേയം. ഖത്തര്‍ സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഊര്‍ജ്ജ കാര്യക്ഷമത, ഡിജിറ്റല്‍ പരിവര്‍ത്തനം, സംയോജിത സുരക്ഷ, സുരക്ഷാ പരിഹാരങ്ങള്‍ എന്നിവയില്‍ വൈദഗ്ദ്ധ്യം നേടിയ 450-ലധികം ആഭ്യന്തര, അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ ഒത്തുചേരും.
സുസ്ഥിരത, സ്മാര്‍ട്ട് നഗര വികസനം എന്നീ മേഖലകളില്‍ 2030 ലെ ഖത്തര്‍ നാഷണല്‍ വിഷന്‍ പദ്ധതിയുമായി യോജിപ്പിച്ച് വൈവിധ്യമാര്‍ന്ന പരിപാടികളാണ് കോണ്‍ഫറന്‍സും എക്‌സിബിഷനും കൈകാര്യം ചെയ്യുക.