Uncategorized
കരങ്കാവൂ ഇന്ന് , അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കുട്ടികളുടെ പരമ്പരാഗതമായ ആഘോഷമായ കരങ്കാവൂ ഇന്ന് . കോവിഡ് സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം . മഗ്രിബ് നമസ്കാരം കഴിഞ്ഞാണ് കുട്ടികള്‍ പ്രത്യേകമായ വേഷങ്ങളണിഞ്ഞ് പാട്ടും പാടി വീടു വീടാന്തരം കയറിയിറങ്ങി സമ്മാനങ്ങളും മധുരങ്ങളുമൊക്കെ ഏറ്റുവാങ്ങുക.
എന്നാല്‍ കോവിഡ് ഭീഷണി ശക്തമായി നിലനില്‍ക്കുന്നതിനാലും കുട്ടികളിലെ രോഗബാധ കൂടുന്നതായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു