
Breaking News
ഖത്തറില്‍ ഇതുവരെ 80 ഇന്ത്യക്കാര്‍ കോവിഡ് ബാധിച്ച് മരിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഇതുവരെ 80 ഇന്ത്യക്കാരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍. ആരോഗ്യ രംഗത്ത് മികച്ച ശ്രദ്ധയും പരിചരണവുമാണ് ഖത്തര്‍ നല്‍കുന്നത്. ജീവന്‍ നഷ്ടപ്പെടുകയെന്നത് സങ്കടകരമാണ് . ലോകാടിസ്ഥാനത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കുള്ള രാജ്യമാണ് ഖത്തര്‍. മൊത്തം 512 പേരാണ് ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചത്.