Breaking News

ഖത്തര്‍ കേരള കള്‍ച്ചറല്‍ സെന്റര്‍ ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസിഡറുമായി കൂടിക്കാഴ്ച്ച നടത്തി

ദോഹ:ഖത്തര്‍ കേരള കള്‍ച്ചറല്‍ സെന്റര്‍ ഭാരവാഹികള്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ വിപുലുമായി കൂടിക്കാഴ്ച്ച നടത്തി

ഖത്തര്‍ കേരള കള്‍ച്ചറല്‍ സെന്റര്‍ ഭാരവാഹികളായ സകരിയ്യ മാണിയൂര്‍ (ജനറല്‍ സെക്രട്ടറി ) സി.പി.മുഹമ്മദലി ഹാജി (അഡ്വസറി ബോര്‍ഡ്) മൊയ്തീന്‍ കുട്ടി വയനാട് (വൈസ് പ്രസിഡണ്ട്) ഹമദ് മൂസ്സ (വൈസ് പ്രസിഡണ്ട്) അബു മണിച്ചിറ എക്‌സിക്യൂട്ടീവ്) തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു
കെ.സി.സി യുടെ സാമൂഹിക,സാംസകാരി, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെകുറിച്ച് ഭാരവാഹികള്‍ അംബാസിഡറുമായി വിശദമായി സംസാരിച്ചു

ഖത്തര്‍ കേരള കള്‍ച്ചറല്‍ സെന്റര്‍ ഭാരവാഹികള്‍ക്ക് ഇന്ത്യന്‍ എംബസിയില്‍ ഹൃദ്യമായ സ്വീകരണമാണ് നല്‍കിയത്
അംബാസിഡര്‍ക്ക് പുറമെ എംബസി ഫസ്റ്റ് സെക്രട്ടറി സചിന്‍ ശംക്പാലും ചര്‍ച്ചയില്‍ പങ്കെടുത്തു

Related Articles

Back to top button
error: Content is protected !!