
Breaking News
സല്‍വയിലെ സൗദി ബോര്‍ഡര്‍ തുറന്നു, ആദ്യ മണിക്കൂറുകളില്‍ ഖത്തറിലേക്ക് കടന്നത് 310 വാഹനങ്ങള്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : നീണ്ട കാത്തിരിപ്പിനൊടുവില്‍ സല്‍വയിലെ സൗദി ബോര്‍ഡര്‍ ഇന്നലെ അര്‍ദ്ധ രാത്രിക്ക് ശേഷം തുറന്നു. ആദ്യ മണിക്കൂറുകളില്‍ ഖത്തറിലേക്ക് കടന്നത് 310 വാഹനങ്ങള്‍. മിക്കവരും കുടുംബങ്ങളും സുഹൃത്തുക്കളും വരും ദിവസങ്ങളിലും നിരവധി പേര്‍ സൗദിയില്‍ നിന്നും ഖത്തറിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൗദിയില്‍ നിന്നും രണ്ട് ഡോസ് വാക്സിനെടുത്ത് വരുന്നവര്‍ക്ക് ഖത്തറില്‍ ക്വാറന്റൈന്‍ ആവശ്യമില്ല. ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സും പി.സി.ആര്‍. പരിശോധനയും മാത്രം മതി.
എന്നാല്‍ രണ്ട് ഡോസ് വാക്സിന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്കും തീരെ വാക്സിനെടുക്കാത്തവര്‍ക്കും ഒരാഴ്ചത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ഡിസ്‌കവര്‍ ഖത്തര്‍ മുഖേന ബുക്ക് ചെയ്യണം.