ഫൈസര്‍, മോഡേണ വാക്സിനുകള്‍ കോവിഡിന്റെ ഇന്ത്യന്‍ വകഭേദങ്ങളേയും പ്രതിരോധിക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഫൈസര്‍, മോഡേണ വാക്സിനുകള്‍ കോവിഡിന്റെ ഇന്ത്യന്‍ വകഭേദങ്ങളേയും പ്രതിരോധിക്കുമെന്ന് പഠനം. യുഎസ് ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഇന്ത്യയില്‍ തിരിച്ചറിഞ്ഞ കൊറോണ വൈറസിന്റെ രണ്ട് വകഭേദങ്ങള്‍ക്കെതിരെ ഫൈസര്‍, മോഡേണ കോവിഡ് വാക്സിനുകള്‍ വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയത്.
്എന്‍ വൈ യു ഗ്രോസ്മാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനും എന്‍യുയു ലങ്കോണ്‍ സെന്ററും ആണ് ലാബ് അധിഷ്ഠിത പഠനം നടത്തിയത്. എന്നാല്‍ അംഗീകൃതമായ ജേണലുകളിലൊന്നും പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാല്‍ ഇത് പ്രാഥമിക നിഗമനമായാണ് ശാസ്ത്ര ലോകം കണക്കാക്കുന്നത്.
വാക്സിനുകളുടെ ആന്റിബോഡികള്‍ ഇന്ത്യന്‍ വകഭേദങ്ങളില്‍ അല്‍പം ദുര്‍ബലമാണ്, പക്ഷേ ഇത് വാക്സിനുകളുടെ പ്രതിരോധശേഷിയെ സ്വാധീനിക്കുമെന്ന് കരുതാനാവില്ല,” മുതിര്‍ന്ന എഴുത്തുകാരന്‍ നഥാനിയേല്‍ ‘നെഡ്’ ലാന്‍ഡോയെ ഉദ്ധരിച്ച് എ എഫ ്പി റിപ്പോര്‍ട്ട് ചെയ്തു.