
അംറീന്‍ ഇസ്‌കന്തറിനെ അനുമോദിച്ച് ഫോക് ഖത്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കേരള എഞ്ചിനീയറിംഗ് ആര്‍ക്കിടെക്ചര്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ആര്‍കിടെക്ചറില്‍ രണ്ടാം റാങ്ക് നേടിയ ദോഹ എം. ഇ. എസ്. ഇന്ത്യന്‍ സ്‌ക്കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥിനി അംറിന്‍ ഇസ്‌കന്തറിന് അഭിനന്ദനങ്ങളുമായി ദോഹയിലെ കോഴിക്കോട്ടുകാരുടെ സൌഹൃദ കൂട്ടായ്മയായ ഫ്രന്റ്‌സ് ഓഫ് കോഴിക്കോട് (ഫോക്) ഭാരവാഹികള്‍ വീട്ടിലെത്തി. കോഴിക്കോട് പന്നിയങ്കര സ്വദേശികളാണ് അംറീന്റെ കുടുംബം.
റാങ്കു നേടിയ അംറീനെയെയും മകള്‍ക്ക് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നല്‍കിയ കുടുംബത്തെയും ഫോക്ക് അഭിനന്ദിച്ചു.
വര്‍ക്കിങ്ങ് പ്രസിഡണ്ട് ഫരീദ് തിക്കോടി, ഓര്‍ഗനൈസിങ് സെക്രെട്ടറി എം.വി.മുസ്തഫ , ട്രഷറര്‍ മന്‍സുര്‍ അലി , വനിതാ വിഭാഗം പ്രസിഡണ്ട് അഡ്വ . രാജശ്രീ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.