Breaking News

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ യാത്രക്കാരനില്‍ നിന്നും ലഹരി ഗുളികകള്‍ പിടികൂടി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ ഒരു യാത്രക്കാരനില്‍ നിന്നും 150 നിരോധിത ലഹരി ഗുളികകള്‍ പിടികൂടിയതായി കസ്റ്റംസ് വകുപ്പ് അറിയിച്ചു. മറ്റു മരുന്നുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കാര്‍ട്ടിനുള്ളിലായിരുന്നു ലഹരി ഗുളികകള്‍ .

പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരും അത്യാധുനിക യന്ത്ര സൗകര്യമുള്ള ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലൂടെ ലഹരി മരുന്ന് കടത്തുക ജീവന്‍ പണയം വെച്ചുകൊണ്ടുള്ള കളിയാണെന്നും അതിന് മുതിരരുതെന്നും അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി . മയക്കുമരുന്ന് കേസില്‍ ഒരു കാരണവശാലും യാതൊരു വിട്ടുവീഴ്ചയും ലഭിക്കില്ല.

Related Articles

Back to top button
error: Content is protected !!