Uncategorized

നടുമുറ്റം വിന്റര്‍ സ്പ്ലാഷ് സമാപിച്ചു

ദോഹ.കുട്ടികള്‍ക്ക് ക്രിയാത്മകതയുടെയും മൂല്യങ്ങളുടെയും വിനോദത്തിന്റെയും പുതിയ പാഠങ്ങള്‍ പകര്‍ന്നു നല്‍കി നടുമുറ്റം വിന്റര്‍ക്യാമ്പ് ‘വിന്റര്‍സ്പ്ലാഷ്’ അവസാനിച്ചു.ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങള്‍ക്ക് രണ്ട് ദിവസങ്ങളിലായിട്ടാണ് ക്യാമ്പ് നടന്നത്. ബര്‍വ വില്ലേജില്‍ നടന്ന ക്യാമ്പില്‍ ആര്‍ ജെ സൂരജ്,നാടന്‍ പാട്ട് കലാകാരന്‍ രജീഷും കൂടെ കൈതോല ടീം,അനീസ് റഹ്‌മാന്‍ മാള, ലത കൃഷ്ണ,നിത്യ,സന നസീം,ഫൌസിയ ജൌഹര്‍,സാദിഖ് റഹ്‌മാന്‍ തുടങ്ങിയവര്‍ ജൂനിയര്‍ ,സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയ വിവിധ സെഷനുകളില്‍ സംവദിച്ചു.കുട്ടികള്‍ക്കായി എക്‌സ്‌പ്ലോറിംഗ് ഖത്തര്‍സ് ഹാര്‍ട്ട് ബീറ്റ് എന്ന തലക്കെട്ടില്‍ കരാനയിലേക്കും റോ ജ്യൂസ് ഫാക്ടറിയിലേക്കും ഫീല്‍ഡ് ട്രിപ്പും സംഘടിപ്പിച്ചു.സീനിയര്‍ വിഭാഗം കുട്ടികള്‍ക്കായി
‘Peaceful hearts united world’ എന്ന വിഷയത്തില്‍ കൊളാഷ് മത്സരവും എന്‍ ബി എഫ് ടീമിന്റെ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട ഫിറ്റ്‌നസ് ട്രെനിംഗും നടത്തി.

നടുമുറ്റം പ്രസിഡന്റ് സജ്‌ന സാക്കി, വൈസ് പ്രസിഡന്റുമാരായ നുഫൈസ,നിത്യ സുബീഷ്,സെക്രട്ടറിമാരായ ഫാത്വിമ തസ്‌നീം,സകീന അബ്ദുല്ല,ട്രഷറര്‍ റുബീന മുഹമ്മദ് കുഞ്ഞി,കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ലത കൃഷ്ണ,നജ്‌ല നജീബ്,രമ്യ കൃഷ്ണ,സനിയ്യ കെ സി,ഖദീജാബി നൌഷാദ്,വാഹിദ നസീര്‍,അജീന അസീം,സന നസീം ,വിവിധ ഏരിയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!