Featured Stories

സംഗീത ലോകത്തും സജീവമായി ലിപി അക്ബര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. അക്ഷരങ്ങളുടെ ലോകത്ത് പ്രസാധനത്തിലൂടെ ശക്തമായ സാന്നിധ്യം അടയാളപ്പെടുത്തി കാല്‍ നൂറ്റാണ്ടു പൂര്‍ത്തിയാക്കുന്ന ലിപി അക്ബര്‍ സംഗീത ലോകത്തും ശ്രദ്ധേയമാകുന്നു. സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്ന വിവിധ പരിപാടികളില്‍ പാട്ടുകള്‍ പാടാറുള്ള അക്ബര്‍ ഒരു സഹൃദയനും കലാപ്രേമിയുമാണ്.

അടുത്തിടെ പുറത്തിറങ്ങിയ മൂന്ന് സംഗീത ആല്‍ബങ്ങളിലൂടെ അക്ബറിലെ സംഗീത പ്രേമിയെ ആസ്വാദകര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. കുറഞ്ഞകാലത്തിനുള്ളില്‍ ആയിരക്കണക്കിന് ശ്രോതാക്കളുടെ പ്രശംസ പിടിച്ചുപറ്റിയ മൂന്ന് സംഗീത ആല്‍ബവും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

ഗള്‍ഫിലെ സന്നദ്ധ പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരിയെക്കുറിച്ച് ഫസല്‍ കൊടുവള്ളി രചനയും അഷ്‌റഫ് മഞ്ചേരി സംഗീതവും നിര്‍വഹിച്ച മനോഹര ഗാനമാണ് ഇതില്‍ ആദ്യത്തേത്.

ഒരു പൂങ്കാവനത്തിലെ പൂക്കളെപ്പോലെ ഒരുമയോടെ കഴിയുന്ന കേരളക്കരയെക്കുറിച്ച് ബാപ്പു വെള്ളിപറമ്പ് രചിച്ച് കെ.വി. അബൂട്ടി സംഗീതം നല്‍കിയ മതമൈത്രി ഗാനം ഡോ.എം.കെ. മുനീറിന്റെയും ലിപി അക്ബറിന്റെയും സ്വരമാധുരിയിലൂടെയാണ് കൈരളി ശ്രവിച്ചത്.

തന്റെ മാന്ത്രിക സ്വരംകൊണ്ട് ഇന്ത്യന്‍ സംഗീതത്തെ ലോകത്തോളമുയര്‍ത്തിയ മുഹമ്മദ് റഫിയുടെ പാവനസ്മരണയ്ക്കായി അര്‍പ്പിക്കപ്പെട്ട മലയാളത്തിലെ ആദ്യ ഗാനോപഹാരവും ലിപി അക്ബറിന്റെ സ്വരമാധുര്യത്തിലൂടെയാണ് പുറത്തുവന്നത്. ഫസല്‍ കൊടുവള്ളി രചനയും ഗഫൂര്‍ എം.ഗയാം സംഗീതവും നിര്‍വഹിച്ച ഗാനം സംഗീതപ്രേമികളെ ഏറെ ആകര്‍ഷിച്ചു.

പ്രസാധനത്തോടൊപ്പം സംഗീത ലോകത്തും തന്റെ സജീവ സാന്നിദ്ധ്യമറിയിച്ച ലിപി അക്ബര്‍ കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിയാണ്

Related Articles

1,431 Comments

  1. How to track the location of the other person’s phone without their knowledge? You will be able to track and monitor text messages, phone calls, location history and much more. Free Remote Tracking and Recording of Husband’s Phone Cell Phone Spy. Best Apps to Download for Free to Spy on Another Phone.