Breaking News

യു. എ.ഇ ഖത്തര്‍ ബോര്‍ഡറുകള്‍ നാളെ തുറക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഗള്‍ഫ് ഉച്ചകോടിയില്‍ ജനുവരി 5 ന് ഒപ്പുവെച്ച അല്‍ ഉല കരാര്‍ അനുസരിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ നിന്നും ഖത്തറിലേക്കുളള കര കടല്‍, എയര്‍ എന്‍ട്രി പോയിന്റുകള്‍ നാളെ (ശനിയാഴ്ച) തുറക്കുമെന്ന് യു. എ. ഇ യുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി (വാം) റിപ്പോര്‍ട്ട് ചെയ്തു.

2017 ജൂണ്‍ മുതല്‍ അടഞ്ഞുകിടക്കുന്ന യു. എ. ഇ. ബോര്‍ഡറുകള്‍ തുറക്കുന്നത് ഇരു രാജ്യങ്ങളും ഏറെ ആവേശത്തോടെയാണ് നോക്കി കാണുന്നത്.

ജനുവരി 5 ചൊവ്വാഴ്ച നടന്ന ഉച്ചകോടിയില്‍ ഗള്‍ഫ് തര്‍ക്കം അവസാനിപ്പിക്കാന്‍ തീരുമാനമാകുന്നതിന് മുന്നോടിയായി തിങ്കളാഴ്ച തന്നെ സൗദി ബോര്‍ഡറുകള്‍ തുറന്നിരുന്നു. ഖത്തര്‍ എയര്‍വേയ്സ് ഇന്നലെ മുതല്‍ സൗദി അറേബ്യന്‍ വ്യോമാതിര്‍ത്തി വഴി നിരവധി വിമാന സര്‍വീസുകള്‍ ആരംഭിച്ചു.

ഉപരോധമേര്‍പ്പെടുത്തിയിരുന്ന എല്ലാ രാജ്യങ്ങളും താമസിയാതെ അതിര്‍ത്തികള്‍ തുറക്കുന്നതോടെ മേഖലയിലെ വ്യാപാര സാമൂഹ്യ രംഗങ്ങളില്‍ വലിയ ഉണര്‍വുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

Related Articles

2,705 Comments

  1. Lorsque nous soupçonnons que notre femme ou notre mari a trahi le mariage, mais qu’il n’y a aucune preuve directe, ou que nous voulons nous inquiéter de la sécurité de nos enfants, surveiller leurs téléphones portables est également une bonne solution, vous permettant généralement d’obtenir des informations plus importantes..