Uncategorized

ഖത്തര്‍ സൗദി വിമാന സര്‍വീസുകള്‍ക്ക് വൈകാരിക സ്വീകരണം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. മൂന്നര വര്‍ഷത്തിലേറെ നീണ്ട ഉപരോധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഖത്തര്‍ സൗദി വിമാന സര്‍വീസുകള്‍ക്ക് ഇന്നലെ തുടക്കമായി . രണ്ട് ഭാഗത്തും ഊഷ്മളമായ വരവേല്‍പാണ് ലഭിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ദോഹയില്‍ നിന്നും റിയാദിലെത്തിയ ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലെ യാത്രക്കാര്‍ക്കും റിയാദില്‍ നിന്നും ദോഹയിലെത്തിയ സൗദി എയര്‍ലൈന്‍സ്് യാത്രക്കാര്‍ക്കും ഹൃദ്യമായ വരവേല്‍പാണ് ലഭിച്ചത്. സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയും വൈകാരിക നിമിഷങ്ങള്‍ക്കാണ് ഇരു എയര്‍പോര്‍ട്ടുകളും സാക്ഷ്യം വഹിച്ചത്.

ദമാം, ജിദ്ദ സര്‍വീസുകളും വരും ദിവസങ്ങളില്‍ ആരംഭിക്കുന്നതോടെ സഹോദര രാജ്യങ്ങളിലെ ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കുമൊക്കെ പോക്ക് വരവ് എളുപ്പമാകും.

Related Articles

6 Comments

  1. Jeśli zastanawiasz się, jak dowiedzieć się, czy twój mąż zdradza cię na WhatsApp, być może będę w stanie pomóc. Kiedy pytasz swojego partnera, czy może sprawdzić swój telefon, zwykle odpowiedź brzmi „nie”.

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button
error: Content is protected !!