Uncategorized

സൂഖ് വാഖിഫില്‍ പുഷ്പ മേള തുടങ്ങി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ:സൂഖ് വഖിഫ് അഡ്മിനിസ്‌ടേഷന്‍, മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക കാര്യ വകുപ്പും പൊതു പാര്‍ക്ക് വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന പുഷ്പ മേള സൂഖ് വാഖിഫില്‍ തുടങ്ങി.

നിരവധി പ്രാദേശിക നഴ്‌സറികള്‍ വൈവിധ്യമാര്‍ന്ന പൂക്കളും പൂച്ചെടികളും പ്രദര്‍ശിപ്പിക്കുന്ന മേള ഗാര്‍ഹിക തോട്ടക്കാര്‍ക്കും പൂന്തോട്ടപരിപാലനക്കാര്‍ക്കും പ്രാദേശികവും വൈദേശീയവുമായ വിവിധ പുഷ്പങ്ങളെ പരിചയപ്പെടുവാനും തൈകള്‍ വാങ്ങുവാനും അവസരമൊരുക്കും.

മനോഹരമായ പൂക്കളും ചെടികളും അലങ്കരിക്കുന്ന വീടും പരിസരവും പ്രകൃതി സൗന്ദര്യത്തിന്റേയും പരിസ്ഥിതി സംരംക്ഷണത്തിന്റേയും ഉന്നതമായ ആശയങ്ങള്‍ പകര്‍ന്നുനല്‍കുന്നതോടൊപ്പം കണ്ണിനും കരളിനും കുളിരുപകരുന്ന അവിസ്മരണീയ മുഹൂര്‍ത്തങ്ങളും സമ്മാനിക്കുന്നവയാണ്.

ഖത്തറില്‍ സ്വദേശികളിലും വിദേശികളിലും പൂക്കളോടും ചെടികളോടുമുള്ള കമ്പം കൂടിവരുന്ന സാഹചര്യത്തില്‍ സൂഖ് വാഖിഫിലെ പുഷ്പ മേളക്ക് ഏറെ പ്രാധാന്യമുണ്ട്.

Related Articles

4 Comments

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!