Uncategorized
പിബിജി ട്രെനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് നാലാമത് കോണ്‍വൊക്കേഷണില്‍ വിവിധ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ 58 കുട്ടികള്‍ സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും സ്വീകരിച്ചു
ദോഹ. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് കോട്ടക്കലില്‍ നടത്തുന്ന പിബിജി ട്രൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ 4 മത് കോണ്‍വൊക്കേഷണ്‍ പരിപാടിയില്‍ വിവിധ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ 58 കുട്ടികള്‍ സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും സ്വീകരിച്ചു. ജിസസി രാജ്യങ്ങളില്‍ ജോലി ശരിയായ 7 ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള യാത്രരേഖകള്‍ കൈമാറലും നടന്നു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കോട്ടക്കല്‍ എം എല്‍ എ ആബിദ് ഹുസൈന്‍ തങ്ങള്‍ , സലീം രാമനാട്ടുകര, ആസിം വെളിമണ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.