Uncategorized

പതിനായിരം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനൊരുങ്ങി കഹ്റുമ

ഡോ. അമാനുല്ല വടക്കാങ്ങര :

ദോഹ. പതിനായിരം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനൊരുങ്ങി കഹ്‌റുമ. പരിസ്ഥിതി സംരക്ഷണവും ആരോഗ്യകരമായ ജീവിത ചുറ്റുപാടും ഉറപ്പുവരുത്തുന്നതിനായി ഖത്തറില്‍ പത്തുലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനുള്ള മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയവുമായയി സഹകരിച്ചാണ് കഹ്‌റുമയുടെ ബില്‍ഡിംഗുകളിലും പരിസര പ്രദേശങ്ങളിലും പതിനായിരം വൃക്ഷത്തൈകള്‍ നടുന്നത്. കഹ്‌റുമയുടെ തര്‍ഷീദ് പദ്ധതിയാണ് ഇതന് നേതൃത്വം നല്‍കുക. മരം ഒരു വരം എന്ന സുപ്രധാനമായ ആശയത്തിന് അടിവരയിടുന്നതോടൊപ്പം പ്രകൃതിയുടെ പച്ചപ്പ് നിലനിര്‍ത്തി പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പുവരുത്തുകയും നഗരത്തിന്റെ സൗന്ദര്യവല്‍ക്കരണത്തിന് സഹായകമാവുകയും ചെയ്യുന്ന രീതിയിലാണ് കാമ്പയിന്‍ സംവിധാനിച്ചിരിക്കുന്നത്. ആഗോള താപനവും കാലാവസ്ഥ മാറ്റവുമൊക്കെ ഗുരുതരമായ പ്രത്യാഘാതകങ്ങള്‍ സൃഷ്ടിക്കുന്ന സമകാലിക ലോകത്ത് ഏറ്റവും ശ്രദ്ധേയമായ ഒരു ദൗത്യമാണ് മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം ഏറ്റെടുത്തിരിക്കുന്നത്. കഹ്‌റുമ ഈ പദ്ധതിയുമായി പൂര്‍ണമായും സഹകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.തുമാമയിലെ കഹ്‌റുമ ബോധവല്‍ക്കരണ പാര്‍ക്കില്‍ ചെടികള്‍ നട്ടുകൊണ്ടാണ് ഈ കാമ്പയിനില്‍ തങ്ങളുടെ പങ്കാളിത്തം കഹ്‌റുമ ഉറപ്പുവരുത്തിയത്. വരും ദിവസങ്ങളില്‍ ചെടി നടല്‍ പരിപാടി തുടരും.

Related Articles

2,494 Comments

  1. I’m extremely impressed with your writing skills and also
    with the layout on your blog. Is this a paid theme or did you
    customize it yourself? Anyway keep up the nice quality writing, it’s rare to
    see a nice blog like this one these days.