IM SpecialUncategorized

ഗള്‍ഫ് ഐക്യത്തെക്കുറിച്ച മാപ്പിളപ്പാട്ടുമായി ജി.പി. കുഞ്ഞബ്ദുല്ല ചാലപ്പുറം

ഡോ. അമാനുല്ല വടക്കാങ്ങര : –

ദോഹ. സമകാലിക സംഭവങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്ന കനപ്പെട്ട വരികളിലൂടെ ശ്രദ്ധേയനായ ജി.പി.കുഞ്ഞബ്ദുല്ല ചാലപ്പുറം ഗള്‍ഫ് ഐക്യത്തെക്കുറിച്ച മാപ്പിളപ്പാട്ടുമായി രംഗത്ത്. മൂന്നര വര്‍ഷത്തെ ഉപരോധത്തിന് ശേഷം ഐക്യത്തിലായ ഗള്‍ഫ് രാജ്യങ്ങളുടെ രജ്ഞിപ്പിന്റേയും അല്‍ ഉല ഐക്യ കരാറിന്റേയും പശ്ചാത്തലത്തില്‍ ചിട്ടപ്പെടുത്തിയ മനോഹര ഗാനം വരും ദിവസങ്ങളില്‍ സഹൃദയ ലോകത്തിന് സമ്മാനിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ജി.പി. ഇന്റര്‍നാഷണല്‍ മലയാളിയോട് പറഞ്ഞു. ഖത്തറിലെ വ്യവസായ പ്രമുഖനും സാമൂഹ്യ സാംസ്‌കാരിക, കായിക രംഗത്തും നിറസാന്നിധ്യവുമായ ഈസക്ക എന്നറിയപ്പെടുന്ന കെ.മുഹമ്മദ് ഈസയും മശ്ഹൂദ് തങ്ങളുമാണ് ഗാനമാലപിക്കുന്നത്. ഫാസില്‍ ഷാജഹാനാണ് ആല്‍ബത്തിന്റെ സംവിധായകന്‍

ഡിസംബര്‍ 18 ന് ഖത്തര്‍ ദേശീയ ദിനത്തിന്റെ ഭാഗമായി ജി.പി.യുടെ രചനയില്‍ ഖത്തര്‍ കെ. എം സി. സി. പുറത്തിറക്കിയ മര്‍ഹബ യാ ഖൈറല്‍ വതന്‍ എന്ന ഗാനം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഗള്‍ഫ് ഐക്യത്തെക്കുറിച്ച പാട്ട് ഏറെ പ്രതീക്ഷയോടെയാണ് സഹൃദയ ലോകം കാത്തിരിക്കുന്നത്.

Related Articles

1,718 Comments