- March 21, 2023
- Updated 4:33 am
സുഖ് വാഖിഫ് പുഷ്പ മേളക്ക് വന്‍ സ്വീകാര്യത
- January 30, 2021
- LATEST NEWS
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: സൂഖ് വഖിഫ് അഡ്മിനിസ്‌ടേഷന്‍, മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക കാര്യ വകുപ്പും പൊതു പാര്‍ക്ക് വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സുഖ് വാഖിഫ് പുഷ്പ മേളക്ക് വന്‍ സ്വീകാര്യത . സ്വദേശിയും വിദേശിയുമായ വൈവിധ്യ വര്‍ണങ്ങളിലും രൂപങ്ങളിലുമുള്ള മനോഹരമായ പൂക്കളും ചെടികളും കാണാനും വാങ്ങാനും ആസ്വദിക്കാനുമൊക്കെയായി വാരാന്ത്യങ്ങളില്‍ നൂറ് കണക്കിനാളുകളാണ് മേളയിലേക്ക് ഒഴുകിയെത്തിയത്. കണിശമായ കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ പലപ്പോഴും സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കുവാന്‍ സംഘാടകര്‍ പാടുപെട്ടു.
നിരവധി പ്രാദേശിക നഴ്‌സറികള്‍ വൈവിധ്യമാര്‍ന്ന പൂക്കളും പൂച്ചെടികളും പ്രദര്‍ശിപ്പിക്കുന്ന മേള ഗാര്‍ഹിക തോട്ടക്കാര്‍ക്കും പൂന്തോട്ട പരിപാലനക്കാര്‍ക്കും പ്രാദേശികവും വൈദേശീയവുമായ വിവിധ പുഷ്പങ്ങളെ പരിചയപ്പെടുവാനും തൈകളും പൂക്കളുമൊക്കെ മിതമായ വിലക്ക് വാങ്ങുവാനും അവസരമൊരുക്കുന്നു വെന്നതാണ് മേളയുടെ പ്രത്യേകത. കണ്ണിനും കരളിനും കുളിരുപകരുന്ന പുഷ്പ മേള സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും വികാരങ്ങള്‍ പകരുമ്പോള്‍ സന്ദര്‍ശകര്‍ ആത്മനിര്‍വൃതിയാല്‍ സായൂജ്യമടയുകയായിരുന്നു.
മനോഹരമായ പൂക്കളും ചെടികളും അലങ്കരിക്കുന്ന വീടും പരിസരവും പ്രകൃതി സൗന്ദര്യത്തിന്റേയും പരിസ്ഥിതി സംരംക്ഷണത്തിന്റേയും ഉന്നതമായ ആശയങ്ങള്‍ പകര്‍ന്നുനല്‍കുന്നതോടൊപ്പം കണ്ണിനും കരളിനും കുളിരുപകരുന്ന അവിസ്മരണീയ മുഹൂര്‍ത്തങ്ങളും സമ്മാനിക്കുന്നവയാണ്.
ഖത്തറില്‍ സ്വദേശികളിലും വിദേശികളിലും പൂക്കളോടും ചെടികളോടുമുള്ള കമ്പം കൂടിവരുന്ന സാഹചര്യത്തില്‍ സൂഖ് വാഖിഫിലെ പുഷ്പ മേളക്ക് ഏറെ പ്രാധാന്യമുണ്ട്.
പൂക്കളും ചെടികളും പരിപാലിക്കുന്നത് സംബന്ധിച്ചും ഗാര്‍ഹിക തോട്ടങ്ങള്‍ മനസിനും ശരീരത്തിനും നല്‍കുന്ന അനുഭൂതിയെക്കുറിച്ചുമൊക്കെ ബോധവല്‍ക്കരണം കൂടി നല്‍കുന്ന പുഷ്പ മേളയില്‍ ദിവസം തോറും തിരക്കേറി വരുന്നത് ചെടികളോടും പൂക്കളോടുപം സമൂഹത്തിനുണ്ടാകുന്ന ക്രിയാത്മക നിലപാടാണ് അടയാളപ്പെടുത്തുന്നത്.
ഫെബ്രുവരി 9 വരെ നിത്യവും രാവിലെ 9 മണി മുതല്‍ രാത്രി 9 മണിവരെയാണ് പുഷ്പ മേള
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS4,182
- CREATIVES7
- GENERAL457
- IM SPECIAL200
- LATEST NEWS3,662
- News729
- VIDEO NEWS6