Uncategorized

സര്‍വീസുകള്‍ കൂടുമ്പോള്‍ പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് പുനര്‍നിയമനത്തില്‍ മുന്‍ഗണന നല്‍കും. അക്ബര്‍ അല്‍ ബാക്കര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കൊറോണ മഹാമാരിയില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി അഭിമുഖീകരിച്ചത് എയര്‍ലൈന്‍ മേഖലയായിരുന്നുവെന്നും എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും യാത്രക്കാര്‍ക്ക് ആശ്വാസമായി ഖത്തര്‍ എയര്‍വേയ്‌സ് മുന്നിലുണ്ടായിരുന്നുവെന്നും ഗ്രൂപ്പ് സി. ഇ. ഒ. അക്ബര്‍ അല്‍ ബാക്കര്‍ അഭിപ്രായപ്പെട്ടു. ഖത്തര്‍ ടി.വിയുമായി നടത്തിയ അഭിമുഖത്തിലാണ് എയര്‍ലൈനിന്റെ സ്ട്രാറ്റജിയും ഭാവി പരിപാടികളും സംബന്ധിച്ച് അദ്ദേഹം സംസാരിച്ചത്.

മഹാമാരിയെ തുടര്‍ന്ന് 15 ശതമാനത്തോളം ജീവനക്കാരെ വെട്ടിക്കുറക്കുവാന്‍ ഖത്തര്‍ എയര്‍വേയ്‌സ് നിര്‍ബന്ധിതരായി. ഇതുവരെ 11000 പേരെ പിരിച്ചുവിടേണ്ടി വന്നു. വരും മാസങ്ങളില്‍ കുറച്ചുപേരെ കൂടി പിരിച്ചടുവിടേണ്ടി വന്നേക്കാം. പരമാവധി 20 ശതമാനത്തില്‍ കൂടില്ലെന്നാണ് കരുതുന്നത്. മറ്റു എയര്‍ലൈനുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ശതമാനം ജീവനക്കാരെ മാത്രമേ ഖത്തര്‍ എയര്‍വേയ്‌സ് പിരിച്ചുവിട്ടിട്ടുള്ളൂ. സ്ഥിതിഗതികള്‍ പുരോഗമിക്കുകയും സര്‍വീസുകള്‍ കൂടുകയും ചെയ്യുമ്പോള്‍ പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് പുനര്‍നിയമനത്തില്‍ മുന്‍ഗണന നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡിന് ശേഷം ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന ആശങ്ക പലര്‍ക്കുമുണ്ട്. എന്നാല്‍ അതുണ്ടാവില്ലെന്ന് അക്ബര്‍ അല്‍ ബാക്കര്‍ വ്യക്തമാക്കി.

2020 മാര്‍ച്ചില്‍ കോവിഡ് മഹാമാരി തുടങ്ങിയത് മുതല്‍ 1.6 ബില്യണ്‍ ഡോളറാണ് ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാര്‍ക്ക് റീഫണ്ട് നല്‍കിയത്. മറ്റു പല എയര്‍ലൈനുകളും ട്രാവല്‍ വൗച്ചറുകളാണ് നല്‍കിയത്.
ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് മേഖലയില്‍ കൂടുതല്‍ ഡെസ്റ്റിനേഷനുകള്‍ ഉള്‍പ്പെടുത്തി വരികയാണ്. പല വിമാന കമ്പനികളും വിമാനങ്ങള്‍ നിര്‍ത്തിയിട്ടപ്പോള്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ ഏകദേശം 80 ശതമാനത്തോളം വിമാനങ്ങളും പറന്നുകൊണ്ടിരുന്നു.

രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ കോവിഡിന് മുമ്പത്തെ അവസ്ഥഥയിലേക്കെത്താനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കോവിഡിന്റെ രണ്ടും മൂന്നും നാലും തരംഗങ്ങളൊക്കെ ലോകത്ത് പ്രതിസന്ധി സൃഷ്്ടിക്കുന്ന സാഹചര്യത്തില്‍ പൂര്‍വസ്ഥിതിയിലെത്താന്‍ അല്‍പം കൂടി താമസം വന്നേക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് മഹാമാരിയെ നിസ്സാരമായി കാണരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാക്‌സിന്‍ മഹാമാരിക്കുള്ള ഒരു ഉത്തരമല്ല. പ്രതിരോധമാണ് ഏറ്റവും പ്രധാനം . മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും ഹെല്‍ത്ത് ആന്റ് ഹൈജീന്‍ ശ്രദ്ധിച്ചും ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായി അനുസരിച്ചും കോവിഡിനെ പ്രതിരോധിക്കുവാന്‍ എല്ലാവരും മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

81 Comments

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!