Uncategorized

ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ് സമാപിച്ചു; വാഴക്കാട് പഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്‍മാര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ചു ചാലിയാര്‍ ദോഹ നടത്തി വരാറുള്ള ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ ഏഴാമത് എഡിഷന്‍ ഗംഭീരമായി സമാപിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ അഞ്ചു ഘട്ടങ്ങളിലായി മൂന്ന് മാസത്തോളം നീണ്ടു നിന്ന ഫെസ്റ്റ് സമാപിച്ചപ്പോള്‍ വാഴക്കാട് പഞ്ചായത്ത് ഓവറോള്‍ ജേതാക്കളായി. കൊടിയത്തൂര്‍ രണ്ടാം സ്ഥാനവും ഫറോക്ക് ഓവറോള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി, കടലുണ്ടി ചെറുവണ്ണൂര്‍ നല്ലളം നാലും ബേപ്പൂര്‍ അഞ്ചും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ഫുട്‌ബോള്‍, ക്രിക്കറ്റ്, ഷട്ടില്‍ ബാഡ്മിന്റണ്‍, നീന്തല്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ബാസ്‌ക്കറ്റ് ബോള്‍ , ഷൂട്ട് ഔട്ട് തുടങ്ങി വ്യത്യസ്ത വ്യക്തിഗത സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ എന്നിവയാണ് സംഘടിപ്പിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് മത്സരങ്ങള്‍ സംഘടിപ്പിച്ചപ്പോള്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള വര്‍ണ വൈവിധ്യമായ മാര്‍ച്ച് പാസ്റ്റ് ഒഴിവാക്കിയാണ് മത്സരങ്ങള്‍ ക്രമീകരിച്ചത്.

അഞ്ചു ഘട്ടങ്ങളിലായി നടന്ന മത്സരങ്ങളില്‍ അതിഥികളായി ഐസിസി പ്രസിഡണ്ട് പി.എന്‍ ബാബുരാജ്, ഐ എസ് സി പ്രസിഡണ്ട് ഡോ. മോഹന്‍ തോമസ്, ഐ സി ബി എഫ് പ്രസിഡണ്ട് സിയാദ് ഉസ്മാന്‍, ഷറഫ് പി ഹമീദ്, ബാലന്‍ മാണഞ്ചേരി, ഇ പി അബ്ദുറഹിമാന്‍, ഷൗക്കത്തലി ടി.എ.ജെ, സിദ്ധീഖ് പുറായില്‍, വി സി മഷ്ഹൂദ്, സിദ്ധീഖ് വാഴക്കാട്, ബഷീര്‍ കുനിയില്‍, നൗഫല്‍ കട്ടയാട്ട്, മുനീറ ബഷീര്‍ എന്നിവര്‍ സംബന്ധിച്ചു.

പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് ഫറോക്ക് അധ്യക്ഷം വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സമീല്‍ അബ്ദുല്‍ വാഹിദ് ചാലിയം സ്വാഗതവും ട്രഷറര്‍ കേശവദാസ് നിലമ്പൂര്‍ നന്ദിയും പറഞ്ഞു.

രതീഷ് കക്കോവ്, ഇല്യാസ് ചെറുവണ്ണൂര്‍, ജാബിര്‍ ബേപ്പൂര്‍, സി ടി സിദ്ധീഖ്, ലയിസ് കുനിയില്‍, അജ്മല്‍ അരീക്കോട്, ഹസീബ് ആക്കോട്, ഷഹാന ഇല്യാസ്, ശാലീന രാജേഷ്, രഘുനാഥ് ഫറോക്ക്, ഡോ. ഷഫീഖ് താപ്പി, സാബിക്ക് എടവണ്ണ, അബി ചുങ്കത്തറ, സാബിക്ക് ഫറോക്ക്, ആസിഫ് കക്കോവ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!