അല്‍ ഉല മാക്‌സ് ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു
ദോഹ : അല്‍ സുവൈദ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെയും ഗ്ലോബല്‍ മാക്‌സിന്റെയും സംയുക്ത സംരംഭമായ അല്‍ ഉല മാക്‌സ് ഹൈപ്പര്‍മാര്‍ക്കറ്റ് ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് 18ല്‍ അല്‍ അതിയ്യ ഹൈപ്പര്‍മാര്‍ക്കറ്റ് എതിര്‍വശം തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു.
ശൈഖ് ഫഹദ് അലി അതിയ്യ, ഖാലിദ് നജി മുസ് ലെഹ്, മുഹമ്മദ് ബകിത് അല്‍ ബ്രൈദ്, ഫായിസ് അബിദ് അലി എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
വരും വര്‍ഷങ്ങളില്‍ ഖത്തറിന്റെ വിവിധ മേഖലകളില്‍ സംരംഭങ്ങളാരംഭിക്കാന്‍ ഗ്രൂപ്പിന് പദ്ധതിയുണ്ടെന്ന്് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി ഹംസ പറഞ്ഞു.
മൂന്ന് നിലകളിലായി ഭക്ഷ്യ വസ്തുക്കള്‍, ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക്‌സ് എന്നിവ ഉപഭോക്താക്കള്‍ക്കായി മിതമായ നിരക്കില്‍ ലഭ്യമാക്കുമെന്ന് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ നിയാസ് അബ്ദുല്‍ നാസര്‍ അഭിപ്രായപ്പെട്ടു.
അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി ഹംസ, ഗ്രൂപ്പ് ജനറല്‍ മാനേജര്‍ നിയാസ് അബ്ദുല്‍ നാസര്‍, മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവുകള്‍, മറ്റ് സ്റ്റാഫംഗങ്ങള്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
അല്‍ ഉല മാക്‌സ് ഗ്ലോബല്‍ മാക്‌സിന്റെ ഒമ്പതാമത്തെയും ഏറ്റവും വലിയതുമായ ഹൈപ്പര്‍മാര്‍ക്കറ്റാണ്.