കോവിഡ് പ്രതിസന്ധി സന്ദര്‍ശക നയത്തില്‍ മാറ്റം വരുത്തി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ വര്‍ദ്ധിച്ചുവരുന്ന കോവിഡ് കേസുകള്‍ പരിഗണിച്ച് സന്ദര്‍ശക നയത്തില്‍ മാറ്റം വരുത്തുന്നതായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അറിയിച്ചു.
2021 ഫെബ്രുവരി 11 വ്യാഴാഴ്ച മുതല്‍ സാംക്രമിക രോഗ കേന്ദ്രം, ഹസം മെബീറീക്ക് ജനറല്‍ ആശുപത്രി, ക്യൂബന്‍ ആശുപത്രി, മിസഈദ് ഹോസ്പിറ്റല്‍ , ഇനായ സ്‌പെഷ്യലൈസ്ഡ് കെയര്‍ സെന്ററുകള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല
ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ മറ്റു കേന്ദ്രങ്ങൡ ഉച്ചയ്ക്ക് 12 നും രാത്രി 8 നും ഇടയില്‍ സന്ദര്‍ശനം അനുവദിക്കും. ഒരു സന്ദര്‍ശകന് ഒരു സമയം പരമാവധി 15 മിനിറ്റ് മാത്രമേ അനുവദിക്കുകയുള്ളൂ.
എല്ലാ സന്ദര്‍ശകരും മാസ്‌ക് ധരിക്കണം. അവരുടെ ഇഹ്തിറാസ് ആപ്ലിക്കേഷനില്‍ പച്ച സ്റ്ററാസ് ഉള്ളവരാകണം. ശരീര താപനില പരിശോധനയ്ക്ക് വിധേയമാകേണ്ടിവരും.
രോഗികളുടെയും സന്ദര്‍ശകരുടെയും സുരക്ഷയ്ക്കായാണ് ഈ മാറ്റങ്ങള്‍ വരുത്തുന്നത്. ഇത് മനസിലാക്കുകയും സഹകരിക്കുകയും ചെയ്യണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആവശ്യപ്പെട്ടു.