Uncategorized

പരിമിതികള്‍ക്കുള്ളിലും ദേശീയ കായിക ദിനമാഘോഷിച്ച് ഖത്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് ഭീഷണിയെ തുടര്‍ന്ന് പ്രധാനപ്പെട്ട കായിക പരിപാടികളൊക്കെ ഒഴിവാക്കേണ്ടി വന്നെങ്കിലും സ്വദേശികളും വിദേശികളുമടങ്ങുന്ന നിരവധി പേര്‍ കായിക ദിനം സാര്‍ഥകമാക്കിയത് വ്യക്തിഗതി കായിക പ്രവര്‍ത്തനങ്ങളില്‍ മുഴുകിയാണ്.

പൊതു അവധിയായതിനാല്‍ എല്ലാവര്‍ക്കും സ്വന്തമായ പല പ്രവര്‍ത്തനങ്ങളും ചെയ്യുവാന്‍ അവസരം ലഭിച്ചു. പലരും ഖത്തറിന്റെ വിശാലമായ സൈക്കിള്‍ പാതയിലൂടെ സൈക്കിള്‍ ഓടിച്ചാണ് കായിക ദിനം സവിശേഷമാക്കിയത്. വേറെ ചിലര്‍ സ്‌പോര്‍ട്‌സ് യൂണിഫോമില്‍ നടന്നും കായിക ദിനത്തിന്റെ ഭാഗമായി. നല്ലൊരു വിഭാഗമാളുകളാണ് ഓണ്‍ ലൈനില്‍ കായിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്.

2012 മുതലാണ് ഫെബ്രുവരി മാസം രണ്ടാ്മത് ചൊവ്വാഴ്ച ദേശീയ കായിക ദിനമായി ഖത്തര്‍ ആഘോഷിച്ച് തുടങ്ങിയത്. അമീര്‍ അടക്കമുള്ള എല്ലാവരും സജീവമായി പങ്കെടുക്കുന്ന കായിക ദിനം ഖത്തറിന് പൊതു അവധിയാണ്. രാജ്യത്തിന്റെ പത്താമത് കായിക ദിനമാണ് ്ഇന്ന് നടന്നത്. രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ആളുകള്‍ കൂടിക്കലരുന്നത് ഒഴിവാക്കുവാന്‍ ദേശീയ കായിക ദിന സംഘാടക സമിതി ആവശ്യപ്പെട്ടതനുസരിച്ചാണ് വ്യക്തിഗത കായിക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കുവാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!