Local News

കെഎംസിസി ഖത്തര്‍ കാസറഗോഡ് മണ്ഡലം സിപിആര്‍ പരിശീലന ക്യാമ്പും ആരോഗ്യബോധവല്‍കരണ ക്ലാസ്സും സംഘടിപ്പിച്ചു

ദോഹ : കെഎംസിസി ഖത്തര്‍ കാസറഗോഡ് മണ്ഡലം സിപിആര്‍ പരിശീലന ക്യാമ്പും ആരോഗ്യബോധവല്‍കരണ ക്ലാസ്സും സംഘടിപ്പിച്ചു.നസീം ഹെല്‍ത്ത് കെയറിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ആധുനിക ജീവിത രീതികള്‍ നമുക്ക് സമ്മാനിച്ച ഹൃദയസംബന്ധമായ രോഗങ്ങള്‍ നമ്മെ മരണത്തിലേക്കെത്തിക്കും മുമ്പെ രക്ഷപ്പെടാനുള്ള പ്രാഥമിക കഴിവുകള്‍ നേടിയെടുക്കാന്‍ പൊതുസമൂഹത്തെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിപിആര്‍ പരിശീലന ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണവും സംഘടിപ്പിച്ചത്. ക്ലാസ്സില്‍ കാസറഗോഡ് മണ്ഡലത്തില്‍ നിന്നും മുന്‍കൂര്‍ റെജിസ്റ്റര്‍ ചെയ്ത ഇരുന്നൂറ്റമ്പതുപേരും അവരുടെ കുടുംബാംഗങ്ങളും സംബന്ധിച്ചു.
കെഎംസിസി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഹാരിസ് എരിയാല്‍ അധ്യക്ഷത വഹിച്ച പരിപാടി,സംസ്ഥാന കെഎംസിസി പ്രസിഡന്റ് ഡോ : അബ്ദുല്‍ സമദ് ഉല്‍ഘടനം ചെയ്തു . മണ്ഡലം ജനറല്‍ സെക്രട്ടറി ഷഫീഖ് ചെങ്കളം സ്വാഗതം പറഞ്ഞു .

അസീബിന്റെ മായാത്ത സ്മരണക്കായ് സ്റ്റാര്‍ട്ട് ദ ഹാര്‍ട്ട്, സിപിആര്‍ ഹാന്റ് ബുക്ക് പ്രകാശനം ജില്ലാ പ്രസിഡന്റ് ലുക്മാന്‍ തളങ്കര ,സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര എന്നിവര്‍ നസീം ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റ് മാനേജര്‍ സന്ദീപിന് നല്‍കി നിര്‍വഹിച്ചു .

കെഎംസിസി ഖത്തര്‍ സ്‌നേഹ സുരക്ഷാ പദ്ധതിയില്‍ 2023 ല്‍ മുഴുവന്‍ മെമ്പേഴ്‌സിനെയും സീറോ ബാലന്‍സില്‍ നിലനിര്‍ത്തിയ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിക്കുള്ള എക്സലന്‍സ് അവാര്‍ഡ്
സംസ്ഥാന ഹെല്‍ത്ത് വിങ് ചെയര്‍മാന്‍ ഡോ. ഷെഫീഖ് താപ്പി പഞ്ചായത്ത് ഭാരവാഹികള്‍ക്ക് കൈമാറി.

അല്‍ഇഹ്‌സാന്‍ മയ്യത്ത്പരിപാലന കമ്മിറ്റിക്കുള്ള ഉപഹാരം ചെയര്‍മാന്‍ മന്‍സൂറലിക്ക് മണ്ഡലം ട്രഷറര്‍ റഷീദ് ചെര്‍ക്കള നല്‍കി.

എസ്എഎം ബഷീര്‍, സാദിഖ് പക്യാര, എംടിപി മുഹമ്മദ് കുഞ്ഞി, കെഎസ് മുഹമ്മദ് , സമീര്‍ ഉടുമ്പുംതല,നാസര്‍ കൈതക്കാട്,മൊയ്തീന്‍ ബേക്കല്‍,സഗീര്‍ ഇരിയ,അലി ചേരുര്‍, മുഹമ്മദ് ബായാര്‍, ഷാനിഫ് പൈക്ക, സാദിഖ് കെസി, നാസര്‍ ഗ്രീന്‍ലാന്‍ഡ്, മാക്ക് അടൂര്‍, റഫീഖ് മങ്ങാട്, അന്‍വര്‍ കാടങ്കോട്, ബഷീര്‍ ചെര്‍ക്കള, യൂസുഫ് മാര്‍പ്പണടുക്ക ,പഞ്ചായത്ത് -മുന്‍സിപ്പല്‍ നേതാക്കളും സംബന്ധിച്ചു.

ഭാരവാഹികളായ ഹമീദ് അറന്തോട്,സലിം പള്ളം, ബഷീര്‍ ബംബ്രാണി, ജാഫര്‍ കല്ലങ്ങാടി അഷറഫ് കുളത്തുങ്കര, ഹനീഫ് പേര, ഷാക്കിര്‍ കാപ്പി എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!