Uncategorized
ഇന്ത്യന്‍ എംബസിയുടെ പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് നാളെ ഏഷ്യന്‍ ടൗണില്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഏഷ്യന്‍ ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട്, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായി ഇന്ത്യന്‍ എംബസിയുടെ പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് നാളെ ഏഷ്യന്‍ ടൗണില്‍ നടക്കും. ഐ.സി.ബി.എഫുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
്ഏഷ്യന്‍ ടൗണ്‍, ആംഫിതിയേറ്റര്‍ ടിക്കറ്റ് കൗണ്ടറിനടുത്താണ് ക്യാമ്പ്. രാവിലെ 10 മണിമുതല്‍ ഉച്ചക്ക് 12 മണി വരെ സേവനം ലഭിക്കും.
രാവിലെ 8 മണി മുതല്‍ തന്നെ ഐ.സിബി.എഫ്. വളണ്ടിയര്‍മാര്‍ സ്ഥലത്തുണ്ടാകും
സേവനമാവശ്യമുള്ളവര്‍ കണിശമായ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് സ്ഥലത്തെത്തേണ്ടത്.