ഈവന്റ്‌സിന് അനുമതി നല്‍കുന്ന സേവനവുമായി മെട്രാഷ് 2
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ വകുപ്പുകള്‍ സന്ദര്‍ശിക്കാതെ ഈവന്റ്‌സ് (പാര്‍ട്ടി-അനുശോചനം) നടത്തുന്ന സേവനവുമായി മെട്രാഷ് 2 ആപ്‌ളിക്കേഷന്‍. ചെറിയ പാര്‍ട്ടികളോ അനുശോചന
യോഗങ്ങളോ നടത്തേണ്ടി വരുമ്പോള്‍ മെട്രാഷ് 2 വഴി – ‘ഞങ്ങളുമായി ആശയവിനിമയം നടത്തുക’ എന്ന കീ തുറക്കണം. അവിടെ ‘ഒരു ഇവന്റ് നടത്താന്‍ എന്നത് തിരഞ്ഞെടുക്കുക, തുടര്‍ന്ന് പ്രതിജ്ഞ അംഗീകരിക്കുക. ഇതിനുശേഷം വിശദാംശങ്ങള്‍ പൂരിപ്പിച്ച് അയകകണം. ഈ ഘട്ടങ്ങള്‍ പൂര്‍ത്തിയായാല്‍, അപേക്ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്ത ഇമെയിലില്‍ ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും. തുടര്‍ന്ന് മന്ത്രാലയത്തിന്റെ അനുമതി മെട്രാഷ് 2 ല്‍ രജിസ്റ്റര്‍ ചെയ്ത ഇമെയിലിലേക്ക് അയയ്ക്കും.
കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഓഫീസുകള്‍ സന്ദര്‍ശിക്കാതെയും കാര്യക്ഷമമായും കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന്റെ ഭാഗമായാണ് ഈ സേവനം