Uncategorized

കോവിഡ് പ്രതിസന്ധി മന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താസമ്മേളനം ഇന്ന്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ കോവിഡ് പ്രതിസന്ധി അതിജീവിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന് മന്ത്രാലയങ്ങള്‍ ചേര്‍ന്ന സംയുക്ത പത്രസമ്മേളനം ഇന്ന് ( ബുധന്‍) നടക്കും. ഖത്തര്‍ ടെലിവിഷന്റെ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പ്രോഗ്രാമിന്റെ ഭാഗമായി രാത്രി 9 മണിക്കാണ് പരിപാടി.

പൊതുജനാരോഗ്യ മന്ത്രാലയം , ആഭ്യന്തര മന്ത്രാലയം, വാണിജ്യ-വ്യവസായ മന്ത്രാലയം എന്നിവയുടെ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ വരുമോ എന്നാണ് സമൂഹം ആശങ്കയോടെ ഉറ്റുനോക്കുന്നത്.

കോവിഡ് വ്യാപനം അനിയന്ത്രിതമായി തുടര്‍ന്നാല്‍ പുതിയ നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്ന് കഴിഞ്ഞയാഴ്ച നടന്ന പത്രസമ്മേളനത്തില്‍ ആരോഗ്യ മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

മൂന്ന് മന്ത്രാലയങ്ങളും സംയുക്ത വാര്‍ത്താസമ്മേളനം നടത്തുന്നത് കോവിഡ് പ്രതിസന്ധിയാണ് ആഴമാണ് സൂചിപ്പിക്കുന്നത്.

Related Articles

1,751 Comments