ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള സൗജന്യ ടിക്കറ്റുകള്‍ സപ്തമ്പര്‍ 30 വരെ ബുക്ക് ചെയ്യാം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് ചികില്‍സ രംഗത്തെ മുന്നണിപോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സ് നല്‍കിയ ‘നന്ദി’ സമ്മാന ടിക്കറ്റുകള്‍ ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മഹാമാരി കാരണം യാത്ര ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ ഇപ്പോഴും ടിക്കറ്റ് ഉപയോഗിക്കാമെന്ന് എയര്‍ലൈന്‍ അറിയിച്ചു. സപ്തമ്പര്‍ 30 ന് മുമ്പ് ബുക്ക് ചെയ്യുകയും മാര്‍ച്ച് 31 ന് മുമ്പ് യാത്ര ചെയ്യുകയും വേണം.
‘ഞങ്ങളുടെ മെഡിക്സ് കാമ്പെയ്ന്‍ സമ്മാനം ലഭിച്ച എല്ലാ ആരോഗ്യപരിപാലന വിദഗ്ധര്‍ക്കും, സന്തോഷവാര്‍ത്തയുണ്ട്! പകര്‍ച്ചവ്യാധി കാരണം നിങ്ങള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനോ ഇന്നുവരെ യാത്ര ചെയ്യാനോ കഴിഞ്ഞില്ലെങ്കില്‍, ബുക്കിംഗ് തീയതി നീട്ടിക്കൊണ്ടുപോകുമെന്നതിനാല്‍ വിഷമിക്കേണ്ട. ലഭ്യതയ്ക്ക് വിധേയമായി 2021 മാര്‍ച്ച് 31 വരെ സാധുവായ യാത്രയോടൊപ്പം 2021 സെപ്റ്റംബര്‍ 30 വരെ ബുക്ക് ചെയ്യാമെന്ന് ഖത്തര്‍ എയര്‍വേയ്സ് ഇന്ന് ട്വീറ്റ് ചെയ്തു.