Breaking News

ഖത്തറില്‍ സ്വകാര്യ സ്‌ക്കൂളുകളില്‍ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള രജിസ്ട്രേഷന്‍ മാര്‍ച്ച് 1 മുതല്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും 2021-22 അധ്യയന വര്‍ഷത്തേക്കുള്ള രജിസ്ട്രേഷന്‍ മാര്‍ച്ച് 1 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ 14 വരെ രജിസ്ട്രേഷന്‍ അനുവദിക്കും.

വിദേശത്ത് നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2022 ജനുവരി അവസാനം വരെ രജിസ്റ്റര്‍ ചെയ്യാം.

മന്ത്രാലയം അംഗീകരിച്ച രജിസ്ട്രേഷനായുള്ള ചട്ടങ്ങളും നിയമങ്ങളും ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി ഉചിതമായ രജിസ്ട്രേഷന്‍ സംവിധാനം സ്‌കൂളുകള്‍ക്ക് സ്വീകരിക്കാമെന്ന് സ്വകാര്യ സ്‌കൂള്‍ ഡയറക്ടര്‍ (ലൈസന്‍സിംഗ് വിഭാഗം) ഹമദ് മുഹമ്മദ് അല്‍ ഗാലി പറഞ്ഞു.

സ്വകാര്യ സ്‌കൂളുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍:

1- സ്‌കൂളിന്റെ ശേഷി കെട്ടിട പരിശോധന റിപ്പോര്‍ട്ടിനെ ആശ്രയിച്ചിരിക്കുന്നു.
2- ഒഴിവുകളുടെ എണ്ണം സ്‌കൂള്‍ അവലോകനം ചെയ്യുകയും നിര്‍ണ്ണയിക്കുകയും വേണം.
3- പ്രവേശന തീയതി മുതല്‍ ഒരാഴ്ച്ചക്കുള്ളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഡാറ്റ മന്ത്രാലയ സംവിധാനത്തില്‍ അപ്ലോഡ് ചെയ്യണം.
4- അപേക്ഷ സമര്‍പ്പിച്ച് ഒരാഴ്ചക്കകം അഡ്മിഷന്‍ വിവരം രക്ഷിതാവിനെ സ്‌കൂള്‍ അറിയിക്കും.
5- നാഷണല്‍ സ്റ്റുഡന്റ് ഇന്‍ഫര്‍മേഷന്‍ സിസ്്റ്റത്തില്‍ ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍ എന്നിവരുടെ രജിസ്ട്രേഷന്‍, നീക്കംചെയ്യല്‍, ഷിഫ്റ്റിംഗ്, to whom it may concern certificate നല്‍കല്‍ , അംഗീകൃത ട്യൂഷന്‍ ഫീസ്, സ്‌കൂള്‍ പോര്‍ട്ടല്‍ അപ്‌ഡേറ്റുചെയ്യുക., ദിവസേനയുള്ള ഹാജരും അഭാവവും മുതലായവ രേഖപ്പെടുത്തണം

പ്രധാനപ്പെട്ട മുന്നറിയിപ്പുകള്‍:
1- ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ക്യുഐഡി (റെസിഡന്‍സി പെര്‍മിറ്റ്) ഇല്ലാത്ത ആരെയും രജിസ്റ്റര്‍ ചെയ്യുന്നത് അനുവദനീയമല്ല.
2- സന്ദര്‍ശക വിസയിലുള്ളവരെ ഒരു കാരണവശാലും രജിസ്റ്റര്‍ ചെയ്യരുത്
3- സ്‌കൂള്‍ ശേഷിയില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ രജിസ്റ്റര്‍ ചെയ്യരുത്.
4- അപേക്ഷ സമര്‍പ്പിച്ച തീയതി മുതല്‍ ഒരാഴ്ചയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥിയെ വെയിറ്റിംഗ് ലിസ്റ്റില്‍ നിലനിര്‍ത്താന്‍ സ്‌കൂളിന് അവകാശമില്ല.
5- സ്‌കൂള്‍ കെട്ടിടത്തിന്റെ അംഗീകൃത ശേഷി കവിയുന്ന രജിസ്ട്രേഷന്‍ അഭ്യര്‍ത്ഥനയുമായി ബന്ധപ്പെട്ട് മാതാപിതാക്കളെ മന്ത്രാലയത്തിലേക്ക് നയിക്കുന്നതില്‍ വീഴ്ചവരുത്തരുത്.

Related Articles

Back to top button
error: Content is protected !!