Uncategorized

ദോഹ മെട്രോ നെറ്റ്‌വര്‍ക്കിലേക്ക് ഒരു പുതിയ മെട്രോലിങ്ക് റൂട്ട് കൂടി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ദോഹ മെട്രോ നെറ്റ്‌വര്‍ക്കിലേക്ക് ഒരു പുതിയ മെട്രോലിങ്ക് റൂട്ട് കൂടി ചേര്‍ത്തു. M316 റൂട്ട് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് മിഡ്ഫീല്‍ഡ് ഏരിയയെ ഗോള്‍ഡ് ലൈനിലെ റാസ് ബു അബൂ അബൂദ്് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നു.

ദോഹ മെട്രോ സ്റ്റേഷനുകളില്‍ നിന്ന് 2 മുതല്‍ 5 കിലോമീറ്റര്‍ ചുറ്റളവില്‍ ഖത്തര്‍ റെയില്‍ ഉപഭോക്താക്കള്‍ക്ക് ആദ്യത്തെയും അവസാനത്തെയും മൈല്‍ കണക്റ്റിവിറ്റി നല്‍കുന്ന ഒരു ഫീഡര്‍ ബസ് ശൃംഖലയാണ് മെട്രോലിങ്ക്.

എച്ച്ഐഎ മിഡ്ഫീല്‍ഡിനുള്ളില്‍ ഖത്തര്‍ ഡ്യൂട്ടി ഫ്രീ വെയര്‍ഹൗസ്, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹംഗര്‍ വെസ്റ്റ്, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹംഗര്‍ ഈസ്റ്റ്, ക്യുഎസിസി / കാര്‍ഗോ / ക്യുആര്‍ഒസി, എഫ്എംഎഫ് എന്നിങ്ങനെ അഞ്ച് മെട്രോലിങ്ക് ബസ് സ്റ്റോപ്പുകള്‍ ലഭ്യമാണ്.

ബസ് ശനിയാഴ്ച മുതല്‍ ബുധന്‍ വരെ രാവിലെ 6 മണി മുതല്‍ രാത്രി 11 മണിവരേയാണ് പ്രവര്‍ത്തിക്കുക. വ്യാഴം, വെള്ളി ദിവസങ്ങളില്‍ അവസാന ബസ് രാത്രി 23:59 നും പുറപ്പെടും. ദോഹ മെട്രോ വെബ്‌സൈറ്റ് പ്രകാരം വെള്ളിയാഴ്ച ആദ്യത്തെ ബസ് ഉച്ചക്ക് രണ്ട് മണിക്കായിരിക്കും .

Related Articles

Back to top button
error: Content is protected !!