Breaking News

ഖത്തറില്‍ നിയമ ലംഘനം നടത്തിയ പ്രമുഖ ഭക്ഷ്യ കമ്പനിയുടെ നാല് ശാഖകള്‍ മന്ത്രാലയം പൂട്ടി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ നിയമ ലംഘനം നടത്തിയ പ്രമുഖ ഭക്ഷ്യ കമ്പനിയുടെ നാല് ശാഖകള്‍ മന്ത്രാലയം പൂട്ടി . ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച 2008-ലെ നിയമ നമ്പര്‍ 6, 7 , 8 എന്നിവ ലംഘിച്ചതായി കണ്ടതിനെ തുടര്‍ന്നാണ് മുഐദര്‍ , ഗറാഫ, ഖര്‍ഥിയ്യാത്ത്, അല്‍ ഖോര്‍ എന്നിവിടങ്ങളിലുള്ള സ്ഥാപനങ്ങള്‍ ഓരോ മാസത്തേക്ക് പൂട്ടിയത്.

ലെബനീസ് തേമാര്‍ കമ്പനി – അല്‍-ഗറാഫ, ഖത്തര്‍ ലെബനീസ് ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ് കമ്പനി – മുഐതര്‍, ഖത്തറി ലെബനീസ് ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ് കമ്പനി – അല്‍ ഖോര്‍, ഖത്തറി ലെബനീസ് ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ് കമ്പനി – അല്‍ ഖര്‍ഥിയ്യാത്ത് എന്നിവയാണ് മന്ത്രാലയത്തിന്റെ നടപടിക്ക് വിധേമായത്.

പച്ചക്കറികള്‍, പഴങ്ങള്‍, മാംസം എന്നിവയുടെ ഉത്ഭവ രാജ്യത്തില്‍ കൃത്രിമം കാണിക്കല്‍, കേടായതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ചരക്കുകളും ഉല്‍പ്പന്നങ്ങളും വില്‍ക്കല്‍, സാധുതയുള്ള തീയതികളിലും തൂക്കത്തിലും മാറ്റം വരുത്തല്‍, ഉല്‍പ്പന്നങ്ങളില്‍ ഉല്‍പാദന, സാധുത തീയതികള്‍ എഴുതാതിരിക്കല്‍, കാലഹരണപ്പെട്ട മാംസം വിപണനം ചെയ്യല്‍ തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് മന്ത്രാലയം അറിയിച്ചു.

ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച 2008 ലെ നിയമം നമ്പര്‍ (8) ലും അതിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളിലും അനുശാസിക്കുന്ന ബാധ്യതകള്‍ നിറവേറ്റുന്നതില്‍ ഒരു അനാസ്ഥയും വെച്ചുപൊറുപ്പിക്കില്ലെന്നും ലംഘനങ്ങള്‍ തടയുന്നതിനുള്ള പരിശോധന കാമ്പെയ്നുകള്‍ ശക്തമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിയമങ്ങളും മന്ത്രിതല തീരുമാനങ്ങളും ലംഘിക്കുന്ന ഏതൊരു പാര്‍ട്ടിയെയും ബന്ധപ്പെട്ട അധികാരികളിലേക്ക് റഫര്‍ ചെയ്യുകയും ഉചിതമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

Related Articles

Back to top button
error: Content is protected !!