Uncategorized

ഡോം ഖത്തര്‍ കിക്ക് ഓഫ് 2022

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ഖത്തര്‍ മാമാങ്കത്തിന് സ്വാഗതം ചെയ്തുകൊണ്ട് ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം വ്യത്യസ്ത കായിക പരിപാടികളോടെ ഡോം ഖത്തര്‍ കിക്ക് ഓഫ് 2022 ന് രൂപം നല്‍കി.

ഖത്തറിലെ ഇന്ത്യക്കാരായ പ്രവാസികളെ ഉള്‍ക്കൊണ്ട് വിപുലമായ പരിപാടികളാണ് ഉദ്ദേശിക്കുന്നത്. ഗവണ്‍മെന്റ് നിര്‍ദ്ദേശിക്കുന്ന എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുക. വിവിധ മേഖലകള്‍ തിരിച്ച് വ്യത്യസ്തതയാര്‍ന്ന കായിക മത്സരങ്ങളും സംഘടിപ്പിക്കുന്നതാണ്. ലോകത്തെമ്പാടുമുള്ള മലയാളികളെയും പ്രവാസികളായ ഇന്ത്യക്കാരെയും ഉള്‍പ്പെടുത്തി സ്പോര്‍ട്സ് ക്വിസ് പോലുള്ള പരിപാടികളും ഉദ്ദേശിക്കുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഡോം ഖത്തറിന്റെ നിര്‍വാഹക സമിതി യോഗമാണ് തീരുമാനമെടുത്തത്.

യോഗത്തിന് പ്രസിഡണ്ട് മശ്ഹൂദ് തിരുത്തിയാണ് അധ്യക്ഷത വഹിച്ചു. ഡോ. ഹംസ. വിവി അല്‍ സുവൈദ്, ബാലന്‍ മണ്ണഞ്ചേരി, രതീഷ് കക്കോവ്, സിദ്ദീഖ് വാഴക്കാട്, ശ്രീധര്‍, അബ്ദുല്‍ റസാഖ് ഒദയപുരത്ത്, ഷാനവാസ് തറയില്‍, ഷമീര്‍ ടി ടി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സ്വാഗതവും കേശവദാസ് നിലമ്പൂര്‍ നന്ദിയും പറഞ്ഞു

ഉസ്മാന്‍ കല്ലന്‍, ബഷീര്‍ കുനിയില്‍, അബ്ദുല്‍ റഷീദ് പി, ഡോക്ടര്‍ ഷെഫീഖ് താപ്പി മമ്പാട്, ശ്രീജിത്ത് സിപി, ജലീല്‍, കോയ കൊണ്ടോട്ടി, ഷാനവാസ് ഏലച്ചോല എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!