Uncategorized
ഐ.സി.എ അലുംനി ഖത്തര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ദോഹ : വടക്കേക്കാട് ഐ.സി.എ ഇംഗ്ലീഷ് സ്‌ക്കൂള്‍ & കോളേജ് ഖത്തര്‍ അലുംനി ചാപ്റ്റര്‍ ഹമദ് ബ്ലഡ് ഡോണര്‍ സെന്ററുമായി ചേര്‍ന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഫെബ്രുവരി 19 ന് വെള്ളിയാഴ്ച്ച ഉച്ചക്ക് മണി മുതല്‍ അഞ്ച് മണി വരെ നടന്ന ക്യാമ്പില്‍ 100ാളം ആളുകള്‍ രക്തം ദാനം ചെയ്തു.
ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഐ.സി.എ അലുംനി പ്രസിഡന്റ് മുഹമ്മദ് ഷമീര്‍, ജനറല്‍ സെക്രട്ടറി നജീം, ബ്ലഡ് ഡൊണേഷന്‍ കോര്‍ഡിനേറ്റര്‍ ഷഹീന്‍ റഷീദ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.