Breaking News

പ്രൈവറ്റ് സ്‌ക്കൂള്‍ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പബ്ളിക് സര്‍വീസ് പോര്‍ട്ടലില്‍ ലഭ്യമാകും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: 2020 – 2021 അധ്യായന വര്‍ഷത്തിന്റെ അവസാനത്തോടെ പ്രൈവറ്റ് സ്‌ക്കൂള്‍ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പബ്ളിക് സര്‍വീസ് പോര്‍ട്ടലില്‍ ലഭ്യമാകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
പൊതു സേവനങ്ങള്‍ വികസിപ്പിക്കുന്നതിനും ഓണ്‍ലൈന്‍ സേവന വിതരണ രീതിയിലേക്ക് നീങ്ങുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി നാഷണല്‍ സ്റ്റുഡന്‍സ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വെബ്സൈറ്റില്‍ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യുന്നതിനുള്ള സംവിധാനമേര്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു.

വിദ്യാര്‍ത്ഥികളുടെ സ്‌കോറുകള്‍ രേഖപ്പെടുത്തുകയും അംഗീകരിക്കുകയും ചെയ്ത ഉടന്‍ തന്നെ 2020-2021 അധ്യയന വര്‍ഷം അവസാനത്തോടെ ഈ പുതിയ സേവനം പ്രാബല്യത്തില്‍ വരും.

ഗ്രേഡ് 1 മുതല്‍ ഗ്രേഡ് 12 വരെയുള്ള സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ സേവനം പ്രയോജനപ്പെടുത്താം.

പബ്ലിക് സര്‍വീസസ് പോര്‍ട്ടല്‍ വഴി മാതാപിതാക്കള്‍ക്ക് അവരുടെ വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി എല്ലാ വിദ്യാര്‍ത്ഥികളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ എന്‍സിഎസ് വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യാന്‍ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് ഇതിനകം തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രാലയത്തിന്റെ സ്വകാര്യ സ്‌കൂളുകള്‍ ലൈസന്‍സിംഗ് വകുപ്പ് വ്യക്തമാക്കി.

പുതിയ സേവനം പ്രയോജനപ്പെടുത്തുന്നതിന്, രക്ഷിതാക്കള്‍ നാഷണല്‍ സ്റ്റുഡന്‍സ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വെബ്സൈറ്റില്‍ പ്രത്യേകമായ യൂസര്‍ നെയിമും പാസ്വേഡുകളും ഉണ്ടാക്കണം.

Related Articles

Back to top button
error: Content is protected !!