ജീവനക്കാരെ ഇന്‍ഷ്യൂറന്‍സില്‍ ചേര്‍ത്ത് എം.പി. ട്രേഡേര്‍സ് മാതൃകയായി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. തങ്ങളുടെ ജീവനക്കാരെ ഐ.സി.ബി. എഫിന്റെ ഇന്‍ഷ്യൂറന്‍സില്‍ ചേര്‍ത്ത് എം.പി. ട്രേഡേര്‍സ് മാതൃകയായി. ഭീമ ഇന്‍ഷ്യൂറന്‍സുമായി സഹകരിച്ച് ഐ.സി. ബി. എഫ്. നല്‍കുന്ന ഇന്‍ഷ്യൂറന്‍സ് പദ്ധതി എല്ലാ ജീവനക്കാര്‍ക്കും വിശിഷ്യ താഴ്ന്ന വരുമാനക്കാരായ ജീവനക്കാര്‍ക്ക് വളരെ പ്രയോജനകരമാണ് .
ജീവനക്കാരാണ് സ്ഥാപനത്തിന്റെ ശക്തിയെന്നും അവരുടെ സുരക്ഷയും ക്ഷേമവുമാണ് ഏറ്റവും പ്രധാനമെന്നും എം.പി. ട്രേഡേര്‍സ് മാനേജിംഗ് ഡയറക്ടറും ഖത്തറിലെ മുതിര്‍ന്ന സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ. എം. പി. ഷാഫി ഹാജി പറഞ്ഞു.
എം.പി. ട്രേഡേര്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷഹീന്‍ മുഹമ്മദ് ഷാഫിയും ഡോ. എം.പി. ഷാഫി ഹാജിയും ചേര്‍ന്ന് ഇന്‍ഷ്യൂറന്‍സ് രേഖകള്‍ ഐ.സി.ബി.എഫ്. പ്രസിഡണ്ട് സിയാദ് ഉസ്മാന് കൈമാറി
എം.പി. ട്രേഡേര്‍സിന്റെ ഈ നടപടി ഏറെ ശ്ളാഘനീയമാണെന്നും മറ്റു സ്ഥാപനങ്ങളും ഈ മാതൃക പിന്തുടരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.