Breaking News

ഖത്തറില്‍ നിയന്ത്രണങ്ങള്‍ ഫലം കാണുന്നു; കോവിഡ് കേസുകള്‍ കുറയുന്നു, ഇന്ന് 455 രോഗികള്‍, 510 രോഗമുക്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദേഹ. കോവിഡ് നിയന്ത്രണിക്കുന്നതിനുള്ള അധികൃതരുടെ ശ്രമങ്ങള്‍ക്ക് ഫലം കാണുന്നു. തുടര്‍ച്ചയായി മൂന്നാം ദിവസവും രോഗികളേക്കാളും രോഗമുക്തരാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 8539 പരിശോധനകളില്‍ 38 യാത്രക്കാര്‍ക്കടക്കം 455 പേര്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 510 പേര്‍ക്കാണ് രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 9862 ആയി കുറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊത്തം 665 പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. അതില്‍ 88 പേര്‍ തീവ്രപരിചരണണ വിഭാഗത്തിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11 പേരെയാണ് തീവ്ര പരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.