Breaking NewsUncategorized

നോര്‍ക്ക സൗജന്യ ആംബുലന്‍സ് സര്‍വീസ് പ്രയോജനപ്പെടുത്തുക : അബ്ദുല്‍ റഊഫ് കൊണ്ടോട്ടി

ദോഹ. പ്രവാസ ലോകത്ത് നിന്ന് മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിയാല്‍ എയര്‍ പോര്‍ട്ടില്‍ നിന്നും വീട്ടിലേക്കോ സംസ്‌കരണ സ്ഥലത്തേക്കോ എത്തിക്കാന്‍ നോര്‍ക്കയുടെ കീഴില്‍ സൗജന്യ ആംബുലന്‍സ് സേവനം ലഭ്യമാണ്.അതുപോലെ, ആംബുലന്‍സ് സേവനം ആവശ്യമായി വരുന്ന രോഗികളായ പ്രവാസി യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്നും ആശുപത്രികളിലേക്കോ വീട്ടിലേക്കോ ഉള്ള യാത്രക്കും ഈ സേവനം ഉപയോഗിക്കാം. ഈ സേവനം പ്രയോജനപ്പെടുത്തുവാന്‍ സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍ ശ്രദ്ധിക്കണമെന്ന് ലോക കേരള സഭ അംഗവും സാമൂഹ്യ പ്രവര്‍കത്തകനുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ആവശ്യപ്പെട്ടു.

കേരളത്തിലെ നാല് എയര്‍പോര്‍ട്ടുകള്‍ക്ക് പുറമെ, മംഗലാപുരം, കോയമ്പത്തൂര്‍ എന്നീ വിമാനത്താവളത്തില്‍ നിന്നും ഈ സൗകര്യം പ്രയോജനപ്പെടുത്താം.
ഇതിനായി, താഴെ പറയുന്ന കാര്യങ്ങളാണ് ചെയ്യേണ്ടത്.

1- norkaemergencyambulance@gmail.com എന്ന ഇമെയിലില്‍ താഴെ പറയുന്ന വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സന്ദേശം അയക്കുക.

നാട്ടിലെ ഏത് എയര്‍പോര്‍ട്ടില്‍ നിന്ന് എവിടേക്കാണ് ഗതാഗതം ആവശ്യമായത്. (വീട്ടു പേര്, വാര്‍ഡ് – പഞ്ചായത്ത് / മുന്‍സിപ്പാലിറ്റി / കോര്‍പ്പറേഷന്‍, ജില്ല മുതലായവയുടെ വിവരങ്ങള്‍, മൃതദേഹം അല്ലെങ്കില്‍ രോഗി നാട്ടിലെ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്ന തിയ്യതിയും സമയവും, നാട്ടില്‍ ബന്ധപ്പെടേണ്ട രണ്ട് ആളുകളുടെ പേരും മൊബൈല്‍ നമ്പറുകളും.

പ്രസ്തുത ഇമെയിലില്‍ താഴെ പറയുന്ന രേഖകളും അറ്റാച്ച് ചെയ്യുക.

1- പാസ്‌പോര്‍ട്ട് കോപ്പി
2 – വിദേശ രാജ്യത്തെ ഐ.ഡി. കോപ്പി.
3 – എയര്‍ ടിക്കറ്റ് കോപ്പി.
4- മരണപ്പെട്ടവരുടെ കാര്യത്തില്‍എയര്‍ വെ ബില്‍ കോപ്പി.
5 – രോഗിയാണെങ്കില്‍ മെഡിക്കല്‍ രേഖകളുടെ കോപ്പികള്‍.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 430 പേര്‍ക്കായി ആംബുലന്‍സ് സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ദിനം പ്രതി ഈ സേവനത്തിനുള്ള സാഹചര്യം ഏറി വരുന്നതിനാല്‍ കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!