Uncategorized
സ്വദേശി ഉല്‍പന്നങ്ങളെ പ്രോല്‍സാഹിപ്പിക്കാനൊരുങ്ങി വാണിജ്യ വ്യവസായ മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ സ്വദേശി ഉല്‍പന്നങ്ങളെ പ്രോല്‍സാഹിപ്പിക്കാനൊരുങ്ങി വാണിജ്യ വ്യവസായ മന്ത്രാലയം. ഖത്തര്‍ വിഷന്‍ 2030 ന്റെ ഭാഗമായി പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ രാജ്യത്തിന്റെ സുസ്ഥിര പുരോഗതിയും വളര്‍ച്ചയും ഉറപ്പുവരുത്തുമെന്നും എല്ലാവരും ഇത്തരം ഉല്‍പന്നങ്ങളെ പ്രോല്‍സാഹിപ്പിക്കണമെന്നും മന്ത്രാലയം സോഷ്യല്‍ മീഡിയ കാമ്പയിനിലൂടെ ആവശ്യപ്പെട്ടു.
രാജ്യം സ്വയം പര്യാപ്തമാകുന്നതോടൊപ്പം ഗുണനിലവാരമുള്ള ഉല്‍പന്നങ്ങളും ലഭ്യമാക്കുന്ന പദ്ധതിയാണിത്.
ഖത്തരീ ഉല്‍പന്നങ്ങള്‍ക്ക് പ്രത്യേകമായ ഡിസ്‌പ്ലേയൊരുക്കണമെന്ന് നേരത്തെ മന്ത്രാലയം കടയുടമകളോട് ആവശ്യപ്പെട്ടിരുന്നു