Breaking News

വാക്സിനെടുത്ത രക്ഷിതാക്കളോടൊപ്പം യാത്ര ചെയ്യുന്ന കുട്ടികളെ ഹോട്ടല്‍ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കിയേക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: വാക്സിനെടുത്ത രക്ഷിതാക്കളോടൊപ്പം യാത്ര ചെയ്യുന്ന കുട്ടികളെ ഹോട്ടല്‍ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കുന്നത് പരിഗണനയിലാണെന്നും താമസിയാതെ തീരുമാനമുണ്ടാകുമെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷന്‍ വകുപ്പ് മേധാവി ഡോ. സുഹ അല്‍ ബയാത്ത് അഭിപ്രായപ്പെട്ടു. ഇന്നലെ ഇന്‍സ്റ്റഗ്രാമില്‍നടന്ന ചോദ്യോത്തര പരിപാടിയിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

കോവിഡ് -19 വാക്സിനേഷന് അര്‍ഹതയില്ലാത്ത കുട്ടികളുടെ കാര്യത്തിലാണ് ഇത് ബാധകമാവുക. 16 വയസിന് താഴെയുള്ളവര്‍ക്ക് നിലവില്‍ വാക്സിന്‍ നല്‍കുന്നില്ല .

വാക്സിനേഷന്റെ രണ്ട് ഡോസുകളും പൂര്‍ത്തിയാക്കിയ മാതാപിതാക്കളുമായി യാത്ര ചെയ്യുന്ന കുട്ടികളെ ഏഴ് ദിവസത്തേക്ക് പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും അവര്‍ വീട്ടില്‍ തന്നെ തുടരുമെന്നും രക്ഷിതാക്കള്‍ ഒപ്പിട്ട് നല്‍കിയാല്‍ അവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ ഇളവ് നല്‍കുന്ന കാര്യമാണ് പരിഗണനയിലുള്ളത് വാക്സിനേഷന്‍ വിഭാഗം മേധാവി വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!