Uncategorized
പ്രവാസി വ്യവസായി നാട്ടില്‍ നിര്യാതനായി
ദോഹ. ഖത്തറിലെ പ്രവാസി വ്യവസായിയും ജനസേവന ജീവകാരുണ്യ രംഗങ്ങളിലെ നിശബ്ദ പ്രവര്‍ത്തകനുമായിരുന്ന മെഹബൂബ് അബൂബക്കര്‍ നാട്ടില്‍ നിര്യാതനായി. 51 വയസ്സായിരുന്നു. കരിയാട്ടെ പരേതനായ പി.പി.അബൂബക്കര്‍ ഹാജി (വെല്‍ക്കം)യുടെ മകനാണ്.
കഴിഞ്ഞ 16 വര്‍ഷമായി ഖത്തര്‍ പ്രവാസിയായിരുന്ന അദ്ദേഹം നിരവധി ബിസിനസ് സംരംഭങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.
ഖത്തറിലെ ഗാലക്‌സി പ്രിന്റിംഗ് പ്രസ്സ്, ഗാലക്‌സി കാര്‍ട്ടണ്‍ ഫാക്ടറി, മാസ്റ്റര്‍ പ്രിന്റ്, ഫിംഗര്‍ മാര്‍ക്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍ പങ്കാളിയായിരുന്നു.
പട്ടര്‍ വീട്ടില്‍ മറിയം ഹജ്ജുമ്മയാണ് മാതാവ്. പി.കെ സാജിത ഭാര്യയും മുനീബ, മുബശ്ശിറ എന്നിവര്‍ മക്കളുമാണ്.