Breaking News

ഖത്തറില്‍ കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങളുണ്ടായേക്കുമെന്ന ആശങ്കയൊഴിയുന്നില്ല

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ വരുന്ന ആഴ്ചകളില്‍ കൂടുതല്‍ നിയന്ത്രണങ്ങളുണ്ടായേക്കുമെന്ന ആശങ്കയൊഴിയുന്നില്ല. പ്രതിദിന കോവിഡ് കേസുകള്‍ കുറയാത്തതാണ് കാരണം.
പോസിറ്റീവ് കേസുകളുടെയും ആശുപത്രി പ്രവേശനത്തിന്റേയും എണ്ണം വരും ദിവസങ്ങളില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍, അധിക നിയന്ത്രണങ്ങള്‍ രാജ്യത്തുടനീളം നടപ്പാക്കേണ്ടിവരാമെന്ന് ആരോഗ്യ മന്ത്രാലയം സൂചന നല്‍കിയിട്ടുണ്ട്.

കോവിഡ് കേസുകള്‍ നിയന്ത്രണ വിധേയമാവുകയും ചികില്‍സയിലുള്ള രോഗികളുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്ത സാഹചര്യത്തിലാണ് നാലു ഘട്ടങ്ങളിലായി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്. എന്നാല്‍ ജനുവരിയോടെ സ്ഥിതിഗതികള്‍ മാറി മറിയുകയും ്പ്രതിദിന കോവിഡ് കേസുകള്‍ 400 മുകളിലെത്തുകയും ചെയ്തു.

ജനുവരി 27 ലെ കണക്കനുസരിച്ച് ചികില്‍സയിലുണ്ടായിരുന്നത് 4,500 രോഗികള്‍ മാത്രമാണ്. ഒരു മാസം കൊണ്ട് അത് ഇരട്ടിയിലധികമായത് ഗുരുതരമായ പ്രതിസന്ധിയാണ്.
പുതിയ അണുബാധകള്‍ 200 മുതല്‍ 400 വരെ ക്രമാതീതമായി ഉയരുന്ന കേസുകളുടെ വര്‍ദ്ധനവിനെത്തുടര്‍ന്ന് ഖത്തര്‍ ഇതിനകം തന്നെ നിരവധി നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. വീണ്ടും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫെബ്രുവരി 11 മുതലാണ് പ്രാബല്യത്തില്‍ വന്നു.
ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ നിയമങ്ങള്‍ അനുസരിച്ച്, പാര്‍ക്കുകള്‍ പോലുള്ള വേദികളിലെ ഔട്ട്‌ഡോര്‍ ഒത്തുചേരലുകള്‍ 15 ആളുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണം, അതേസമയം ഇന്‍ഡോര്‍ ഒത്തുചേരലുകള്‍ അഞ്ച് ആളുകളില്‍ കൂടരുത്.

രാജ്യത്തിന്റെ വിപണികള്‍ 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. വിവാഹം വീട്ടിലോ മജ്ലിസിലോ മാത്രം. വീട്ടില്‍ വിവാഹങ്ങള്‍ക്ക് അതിഥികള്‍ ബന്ധുക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു
ബോട്ട് വാടകയ്ക്ക് നിരോധിക്കുകയും വ്യക്തിഗത ബോട്ടുകളുടെ ശേഷി 15 പേര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു.
രാജ്യം കണിശമായ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് പോകാതിരിക്കണമെങ്കില്‍ കോവിഡിനെ ജനങ്ങള്‍ ജാഗ്രതോടെ പ്രതിരോധിക്കുകയും സാധ്യമാകുന്നവരൊക്കെ വാക്സിനെടുക്കുകയും വേണം.

Related Articles

Back to top button
error: Content is protected !!