Uncategorized

2022 ലോക കപ്പ് സ്റ്റേഡിയങ്ങളും പരിശീലന സൈറ്റുകളും അലങ്കരിക്കാന്‍ സവിശേഷമായ മരങ്ങളും കുറ്റിച്ചെടികളും നട്ടുവളര്‍ത്തി സുപ്രീം കമ്മറ്റി

ഡോ. അമാനുല്ല വടക്കാങ്ങര : –

ദോഹ: ഖത്തര്‍ 2022 ല്‍ സ്റ്റേഡിയങ്ങള്‍ക്കും പരിശീലന സൈറ്റുകള്‍ക്കും അനുയോജ്യമായ ഗ്രേഡ് കണ്ടെത്തുന്നതിനായി 12 വ്യത്യസ്ത ഇനം ടര്‍ഫുകളെ അവരുടെ നഴ്സറിയില്‍ പരീക്ഷിക്കുന്നുണ്ടെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി & ലെഗസി ട്വീറ്റ് ചെയ്തു.

880,000 ചതുരശ്ര മൈല്‍വിസ്തീര്‍ണ്ണമുള്ള എസ്സി ട്രീ & ടര്‍ഫ് നഴ്‌സറി ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുനരുപയോഗം ചെയ്യുന്ന മരങ്ങളും പ്രദേശവാസികളില്‍ നിന്നുള്ള സംഭാവനകളും 2022 ലോകകപ്പിന്റെ സ്റ്റേഡിയങ്ങള്‍, സ്ഥലങ്ങള്‍, പരിശീലന സൈറ്റുകള്‍ എന്നിവക്ക് വിതരണം ചെയ്യുന്നതിനായി തയ്യാറായി വരികയാണ്.

ഖത്തര്‍, തായ്‌ലന്‍ഡ്, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 60 വ്യത്യസ്ത തരം മരങ്ങളും കുറ്റിച്ചെടികളുമാണ് ഉംസലാലില്‍ സ്ഥിതിചെയ്യുന്ന സുപ്രീം കമ്മറ്റിയുടെ പ്രത്യേക നര്‍സറിയില്‍ വളരുന്നത്.

സുസ്ഥിരമായ ഒരു ടൂര്‍ണമെന്റ് നല്‍കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, നഴ്സറിയുടെ ജലസേചന ട്രയല്‍ ഏരിയ സമീപത്തുള്ള ദോഹ നോര്‍ത്ത് മലിനജല ശുദ്ധീകരണ വര്‍ക്ക് പ്ലാന്റില്‍ നിന്നുള്ള പുനരുപയോഗ ജലമാണ് ഉപയോഗിക്കുന്നതെന്ന് എസ്സി ട്വീറ്റ് ചെയ്തു.

Related Articles

Back to top button
error: Content is protected !!