Uncategorized

ലുസൈലിലെ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്റര്‍, അറിയേണ്ട കാര്യങ്ങള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് വാക്‌സിനേഷന്‍ സുഗമമാക്കുന്നതിനായാണ് ലുസൈലില്‍ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്റര്‍ തുറന്നത്. ഇതുമായി ബന്ധപ്പെട്ട് അറിയേണ്ട കാര്യങ്ങള്‍ പൊതുജനാരോഗ്യ മന്ത്രാലയം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു

1. ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്ററില്‍ നിന്നും വാക്സിനേഷന് അര്‍ഹതയുള്ളത് ആര്‍ക്ക് ?
ആദ്യ ഡോസ് ലഭിച്ചവര്‍ക്ക് മാത്രം. രണ്ടാമത്തെ ഡോസ് മാത്രമാണ് ഇവിടെ നല്‍കുന്നത്.

2. ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്ററില്‍ അപ്പോയന്റ്മെന്റ് ആവശ്യമുണ്ടോ ?
ഇല്ല. ആദ്യ ഡോസ് എടുത്ത് 21 ദിസമാകുന്നവര്‍ക്ക് നേരെ ചെല്ലാം. അവിടെയെത്തിയ ക്രമത്തിലാണ് വാക്സിന്‍ കൊടുക്കുക
ചില കേസുകളില്‍ ആദ്യ ഡോസെടുക്കുന്ന സമയത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വാക്സിനേഷന്‍ സംഘം അര്‍ഹരായവര്‍ക്ക് സെക്കന്റ് ഡോസിന് ഡ്രൈവ് ത്രൂ സെന്റര്‍ നിശ്ചയിച്ചേക്കും.

3. ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്റര്‍ എവിടെയാണ് ?
ലുസൈല്‍ ഏരിയയില്‍ ലുസൈല്‍ മള്‍ട്ടി പര്‍പ്പസ് ഹാളിന്റെ പിറകിലായാണ് ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്റര്‍ സ്ഥിതി ചെയ്യുന്നത്.

ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്റര്‍ പ്രവൃത്തി സമയം
രാവിലെ 11 മണി മുതല്‍ രാത്രി 10 മണി വരെ ആഴ്ചയില്‍ 7 ദിവസവും പ്രവര്‍ത്തിക്കും. രാത്രി 9 മണിവരെയാണ് പ്രവേശനം അനുവദിക്കുക

 

Related Articles

Back to top button
error: Content is protected !!