Uncategorized

ഖത്തറിലേക്ക് വരുന്നവരുടെ ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുവാന്‍ പ്രതിജ്ഞാബദ്ധമായി ഡിസ്‌കവര്‍ ഖത്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഖത്തറിലേക്ക് വരുന്നവരുടെ ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുവാന്‍ പ്രതിജ്ഞാബദ്ധമായാണ് ഡിസ്‌കവര്‍ ഖത്തര്‍ പ്രവര്‍ത്തിക്കുന്നതെന്നും കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്തുവാന്‍ 240 ജീവനക്കാര്‍ നിരന്തരമായി പരിശ്രമിച്ച് വരികയാണെന്നും കമ്പനി അവകാശപ്പെട്ടു.

ഖത്തറിലേക്ക് വരുന്നവരുടെ എണ്ണം കൂടിയതോടെ ഹോട്ടല്‍ ലഭ്യതയും നിരക്കുമൊക്കെ പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ തങ്ങളുടെ നിലപാട് വ്യക്തമാക്കി കമ്പനി മുന്നോട്ടു വന്നത്.

ആരോഗ്യ മന്ത്രാലയത്തിന്റേയും ആഭ്യന്തര മന്ത്രാലയത്തിന്റേയും മാര്‍ഗനിര്‍ദേശങ്ങശനുസരിച്ച് ജനങ്ങളുടേയും ജീവനക്കാരുടേയും സുരക്ഷ പരിഗണിച്ചാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.
65 ഹോട്ടലുകളിലായി 330,000 പേരെ ക്വാറന്റൈന്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹായിച്ചു. 2.6 ദശലക്ഷത്തിലധികം റൂം രാത്രികള്‍ ബുക്ക് ചെയ്തു, 6.9 ദശലക്ഷം ഭക്ഷണം വിളമ്പി. ഇത് അസാധാരണവും സങ്കീര്‍ണ്ണവുമായ പ്രവര്‍ത്തനമാണ്.

ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റിന്റെ അറബി പതിപ്പ് ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ ഡിസ്‌കവര്‍ ഖത്തര്‍ കോള്‍ സെന്ററില്‍ മുഴുസമയ സേവനം നല്‍കുന്നതിന് 30 അറബി ഭാഷ സംസാരിക്കുന്ന ജീവനക്കാരുണ്ട്.

Related Articles

Back to top button
error: Content is protected !!