Uncategorized

ഫിഫ ക്ളബ്ബ് കപ്പ് ടൈഗേര്‍സ് ഫൈനലില്‍ ഫെബ്രുവരി 11 വ്യാഴാഴ്ച രാത്രി 9 മണിക്ക് എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലാണ് ആവേശകരമായ ഫൈനല്‍ മല്‍സരം

ഡോ. അമാനുല്ല വടക്കാങ്ങര :

ദോഹ. ദോഹയില്‍ നടക്കുന്ന ഫിഫ ക്ളബ്ബ് കപ്പില്‍ ടൈഗേര്‍സ് യു. എന്‍.എല്‍ ഫൈനലില്‍. ഇന്നലെ എഡ്യൂക്കേഷണണ്‍ സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ സെമിയില്‍ പാല്‍മിറാസിനെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് കാല്‍പന്തുകളിയുടെ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് മെക്സിക്കോയുടെ ടൈഗേര്‍സ് യു.എന്‍.എല്‍ ഫൈനലില്‍ കടന്നത്. ഫിഫ ക്ളബ്ബ് കപ്പിലെത്തുന്ന ആദ്യ കോണ്‍കാകാഫ് ടീം എന്ന ബഹുമതി ടൈഗേര്‍സ് സ്വന്തമാക്കി.

കളിയുടെ തുടക്കം മുതല്‍ ഇരുടീമുകളും നിറഞ്ഞ് കളിച്ചതോടെ കനത്ത പോരാട്ടത്തിനാണ് എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. എന്നാല്‍ രണ്ടാം പകുതിയിലെ പെനാല്‍ട്ടി ഷ്യൂട്ടില്‍ പാല്‍മിറാസിന്റെ വല കുലുങ്ങിയതോടെ ടൈഗേര്‍സ് ജയമുറപ്പിക്കുകയായിരുന്നു. ഗോള്‍ തിരിച്ചടിക്കുവാന്‍ സൗത്ത് അമേരിക്കന്‍ ചാമ്പ്യന്മാരായ പാന്‍മിറാസിന്റെ പടക്കുതിരകളെ ടൈഗേര്‍സിന്റെ പ്രതിരോധ നിര തളച്ചിട്ടു.

ഇന്ന് റയ്യാനിലെ അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാമത് സെമി ഫൈനലില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ എഫ്.സി. ബയേണ്‍ മ്യൂണികും ആഫ്രിക്കന്‍ ചാമ്പ്യന്മാരായ അല്‍ അഹ്ലിയും തമ്മിലെ പോരാട്ടത്തിലെ വിജയികളുമായി വ്യാഴാഴ്ച നടക്കുന്ന ഫൈനലില്‍ ടൈഗേര്‍സ് ഏറ്റുമുട്ടും.

Related Articles

2 Comments

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!