Breaking News
കോവിഡ് വാക്സിനെടുത്തവര്‍ക്ക് മാത്രമേ ഈ വര്‍ഷം ഹജ്ജിന് അനുമതി നല്‍കൂ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് വാക്സിനെടുത്തവര്‍ക്ക് മാത്രമേ ഈ വര്‍ഷം ഹജ്ജിന് അനുമതി നല്‍കൂകയുള്ളൂവെന്ന് പ്രമുഖ സൗദി പത്രമായ ഉക്കാദിനെ ഉദ്ധരിച്ച് റോയിറ്റേര്‍സ് റിപ്പോര്‍ട്ട് ചെയ്തു.
ഈ വര്‍ഷം ഖത്തറില്‍ നിന്നും ഹജ്ജിന് പോകാന്‍ സൗകര്യമുണ്ടാകുമെന്നതിനാല്‍ തയ്യാറാകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
ഹജ്ജിന് അനുമതി ലഭിക്കുന്നതിനുളള പ്രധാന വ്യവസ്ഥകളിലൊന്നായിരിക്കും കോവിഡ് വാക്സിനെടുക്കുകയെന്നതെന്ന് ആരോഗ്യമന്ത്രി ഒപ്പിട്ട സര്‍ക്കുലറില്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.
കൊറോണ വൈറസ് പടരാതിരിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചാണ് ഈ വര്‍ഷം ഹജ്ജ് നടക്കുക.