സന ഇന്റര്‍സെക്ഷനില്‍ നിന്നും അലി ബിന്‍ ഒമര്‍ അല്‍ അതിയ സ്ട്രീറ്റിലേക്ക് 6 മാസം ഗതാഗത നിയന്തണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ദോഹയില്‍ സന ഇന്റര്‍സെക്ഷനില്‍ നിന്നും അലി ബിന്‍ ഒമര്‍ അല്‍ അതിയ സ്ട്രീറ്റിലേക്ക് 6 മാസം ഗതാഗത നിയന്തണമേര്‍പ്പെടുത്തിയതായി പബ്ളിക്സ് വര്‍ക്സ് അതോരിറ്റി അറിയിച്ചു. മ്യൂസിയം ഇന്റര്‍സെക്ഷനില്‍ നിന്നും മ്യൂസിയം പാര്‍ക് സ്ട്രീറ്റിലേക്കും ഒരു ഭാഗികമായ ഗതാഗതനിയന്ത്രണമുണ്ടാകും. മാര്‍ച്ച് 5 മുതലാണ് നിയന്ത്രണങ്ങള്‍ ബാധകമാവുക.
സെന്‍ട്രല്‍ ദോഹയുടെയും കോര്‍ണിഷ് ബ്യൂട്ടിഫിക്കേഷന്‍ പാക്കേജിന്റെയും പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുവേണ്ടിയാണ് ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റുമായി സഹകരിച്ച് ഗതാഗത നിയന്ത്രണം നടപ്പാക്കുന്നത്.
ഗതാഗത നിയന്ത്രണം തുടങ്ങുമ്പോള്‍ അലി ബിന്‍ ഒമര്‍ അല്‍ അത്തിയ സ്ട്രീറ്റിലെ ഗതാഗതം രണ്ട് പാതകളിലൂടെ മറ്റൊരു ദിശയിലേക്ക് തിരിച്ചുവിടും. ഓരോ ദിശയിലും താമസ സ്ഥലങ്ങള്‍ക്കും വാണിജ്യസ്ഥാപനങ്ങളിലേക്കുള്ള പ്രവേശനവും എക്സിറ്റും പദ്ധതി സമയത്ത് നല്‍കും.